തിരുവനന്തപുരം: കേരളീയര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലമുണ്ടാകുമെന്ന സങ്കല്‍പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്തുമസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവന്‍ കേരളീയര്‍ക്കും ക്രിസ്തുമസിന്റെ നന്മകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി ആശംസയില്‍ അറിയിച്ചു.
സ്‌നേഹം കൊണ്ട് എല്ലാവരേയും ജയിക്കാന്‍ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആശംസിച്ചു. ത്യാഗത്തിന്റെ പര്യായമാണ് ക്രിസ്തു. സഹനത്തന്റെയും ദുരിതത്തിന്റെയും കനല്‍ വഴികള്‍ താണ്ടിയാണ് ക്രിസ്തുദേവന്‍ മനുഷ്യന്റെ പാപത്തിന് മോചനമുണ്ടാക്കാിയത്. ക്രിസ്തുവിന്റെ ശ്രമങ്ങളും വാക്കുകളും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അര്‍ഥതലങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നു.
പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടായത് പോലെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും കഴിഞ്ഞ് ജീവിതത്തിന്റെ സന്തോഷ തുരുത്തിലേക്ക് തിരിച്ചു വരാമെന്ന ആത്മവിശ്വാസം നമുക്കുണ്ടാകണം.
അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി. സ്നേഹത്തിന്റെ പുതിയ വഴിത്താരകള്‍ ഉണ്ടാക്കാന്‍, സ്‌നേഹം കൊണ്ട് എല്ലാവരേയും ജയിക്കാന്‍ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
എല്ലാവര്‍ക്കും ഊഷ്മളമായ ക്രിസ്തുമസ് ആശംസകള്‍. പ്രതിപക്ഷ നേതാവ് ആശംസ സന്ദേശത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.