എഫ്ഐആറില്‍ പേരുള്ള ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സുരക്ഷാ ഡ്യൂട്ടിയില്‍ തുടരാന്‍ അനുവദിക്കുന്നത് നിയമ വിരുദ്ധം: കെ.സി വേണുഗോപാല്‍

എഫ്ഐആറില്‍ പേരുള്ള ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സുരക്ഷാ ഡ്യൂട്ടിയില്‍ തുടരാന്‍ അനുവദിക്കുന്നത് നിയമ വിരുദ്ധം: കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: നവ കേരള സദസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിന് എഫ്.ഐ.ആറില്‍ പേരുള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്‍ തുടരാന്‍ അനുവദിക്കുന്നത് നിയമ വിരുദ്ധമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ പൊലീസിന്റെയും സി.പി.എമ്മിന്റെയും ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

നീതിബോധമുള്ള മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ചട്ടവിരുദ്ധമായി പെരുമാറിയ ഗണ്‍മാനെ സംരക്ഷിക്കാതെ കേസെടുക്കുമായിരുന്നു. ഗണ്‍മാന് പൂര്‍ണ സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദേഹം കുറ്റപ്പെടുത്തി. കേരളം പൊലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണ്.

സി.പി.എമ്മും പൊലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുന്ന മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണെന്നും ആരോപിച്ചു. ഭീകര താണ്ഡവമാടാന്‍ പൊലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.

പൊലീസ് പിടിച്ചുവെച്ച കുട്ടികളെ തല്ലാന്‍ വരുന്ന ഗണ്‍മാന്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും
പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

മോഡിയുടെ കേരളാ പതിപ്പാണ് പിണറായി വിജയനെന്നും അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.