തൊടുപുഴ: കപ്പത്തൊണ്ട് തിന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജ്കുട്ടിക്കും നടന്‍ ജയറാം അഞ്ച് ലക്ഷം രൂപ നല്‍കി. ഓസ്ലര്‍ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിന് കരുതി വെച്ചിരുന്ന തുകയാണ് നടന്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായമായി നല്‍കിയത്.
മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനും ഇവരുടെ വീട്ടിലെത്തി. കുട്ടികള്‍ക്ക് അഞ്ച് പശുക്കളെ സര്‍ക്കാര്‍ നല്‍കുമെന്ന് ചിഞ്ചു റാണി പറഞ്ഞു. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
കുട്ടിക്കര്‍ഷകര്‍ക്ക് 45000 രൂപ മില്‍മ ഇന്നു തന്നെ നല്‍കും. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീര കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് മാത്യുവിന് ലഭിച്ചിരുന്നു.
തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീര ഫാമുകളിലൊന്നാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പശുക്കള്‍ ചത്തുവീഴുന്നത് കണ്ട് മാത്യു ബോധരഹിതനായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.