കൊച്ചി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് ഏറെ സഹായകരമാകുന്ന കെ സ്മാര്‍ട്ട് ഉപയോഗിക്കേണ്ട രീതി ഇങ്ങനെയാണ്. https://ksmart.Isgkerala.gov.in/ui/web-portal എന്ന വെബ്‌സൈറ്റില്‍ കയറി ഹോം പേജിന്റെ മുകളില്‍ ഇടത് ഭാഗത്ത് ക്ലിക്ക് ചെയ്ത് കെ സ്മാര്‍ട്ടില്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാലേ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.
ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ആധാര്‍ വിവരങ്ങള്‍ വന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്യണം. പിന്നീട് മൊബൈല്‍ നമ്പര്‍ തെളിയും. വീണ്ടും ഒടിപി വെരിഫൈ ചെയ്ത് വാട്സാപ്പ് നമ്പറും ഇമെയില്‍ ഐഡിയും നല്‍കിക്കഴിഞ്ഞാല്‍ കെ സ്മാര്‍ട്ട് സേവനം ഉപയോഗിക്കാം.
മൈ അപ്ലിക്കേഷന്‍സ് എന്ന ടാബില്‍ ക്ലിക് ചെയ്താല്‍ നിങ്ങള്‍ നല്‍കിയ അപേക്ഷകളും അവയുടെ നിലവിലെ സ്ഥിതിയും അറിയാം. പുതിയ അപേക്ഷകള്‍ നല്‍കാന്‍ മുകളില്‍ അപ്ലൈ എന്നൊരു ടാബ് ഉണ്ട്. സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കേറ്റുകളുടെ രജിസ്‌ട്രേഷനുള്ള ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.
അതിന് താഴെ പ്രൊപ്പര്‍ട്ടി ടാക്‌സ്, ബില്‍ഡിങ് പെര്‍മിറ്റ് എന്നീ ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ സേവനം മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാത്രമാണ്. KSMART - LOCAL SELF GOVERNMENT എന്ന പേരിലാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് എത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.