പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും

 പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ട് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. നവകേരള സദസിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണ് ചേരുന്നത്. രാവിലെ പത്തിന് സെക്രട്ടറിയേറ്റിലാണ് യോഗം ചേരുന്നത്.

കഴിഞ്ഞ ദിവസമാണ് രണ്ടാം പിണറായി സര്‍ക്കാരിലെ പുതിയ മന്ത്രിമാരായി കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എല്‍.ഡി.എഫ് ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവര്‍ രാജിവച്ച ഒഴിവിലാണ് ഇവര്‍ ചുമതലയേറ്റത്.

നിയമസഭാ സമ്മേളനം ഈ മാസം 25 ന് ചേരുന്ന ഗവര്‍ണറുടെ നയ പ്രഖ്യാപനത്തോടെ തുടങ്ങാനും സംസ്ഥാന ബഡ്ജറ്റ് അവതരണം ഫെബ്രുവരി രണ്ടിന് നടത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ഒന്‍പതിന് സഭ പിരിയാനാണ് സാധ്യത.

കടന്നപ്പള്ളിയ്ക്ക് രജിസ്‌ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഗണേഷ് കുമാറിന് റോഡ് ഗതാഗതം, മോട്ടോര്‍ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകളുമാണ്. ട്രാന്‍സ്‌പോര്‍ട്ടിനൊപ്പം സിനിമയും വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.