ബംഗളൂരു: കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റായ ജിസാറ്റിന്റെ അടുത്ത ഘട്ട വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. ഈ വര്‍ഷം സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 ലാണ് ജിസാറ്റ് 20 യുടെ വിക്ഷേപണം നടത്തുന്നത്.
ഇന്ത്യയുടെ വര്‍ധിച്ച് വരുന്ന ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ആവശ്യങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ജിസാറ്റ് 20. ജിസാറ്റ് 24 പുനര്‍നാമകരണം ചെയ്തതാണ് ജിസാറ്റ് 20. ഇസ്രോയുടെ വാണിജ്യ വിഭാഗമായ സ്‌പേസ് പി.എസ്.യു ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് (എന്‍.എസ്.ഐ.എല്‍) ജിസാറ്റ് 20 വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് ഒരു യു.എസ് ലോഞ്ചറില്‍ എന്‍.എസ്.ഐ.എല്‍ സാറ്റലൈറ്റ് വിക്ഷേപണം നടത്തുന്നത്. ഇന്ത്യന്‍ സാറ്റലൈറ്റ് ലോഞ്ചറുകള്‍ക്ക് താങ്ങാവുന്ന ഭാരത്തേക്കാള്‍ കൂടുതലാണ് ജിസാറ്റിന്റെ ഭാരം. അതിനാലാണ് വിദേശ ലോഞ്ചറിനെ എന്‍എസ്‌ഐഎല്‍ തിരഞ്ഞെടുത്തത്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് ഉള്‍പ്പെടെ ഇന്ത്യ മുഴുവന്‍ 32 ബീമുകളില്‍ 48 ജിബിപിഎസ് കപ്പാസിറ്റി നല്‍കുന്ന 4,700 കിലോ ഗ്രാം ഭാരമുള്ള സാറ്റലൈറ്റാണ് വിക്ഷേപിക്കുന്നത്.
രാജ്യത്തെ ബഹിരാകാശ മേഖല പരിഷ്‌കാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2020 മുതലാണ് എന്‍.എസ്.ഐ.എല്‍ സ്വന്തമായി സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കാനും വിക്ഷേപണം നടത്താനും തുടങ്ങിയത്. 2022 ജൂണില്‍ എന്‍.എസ്.ഐ.എല്‍ അവരുടെ ആദ്യ ഡിമാന്‍ഡ്-ഡ്രിവന്‍ സാറ്റലൈറ്റ് മിഷന്‍ ജിസാറ്റ് 24 വിജയകരമായി വിക്ഷേപിച്ചിരുന്നു.
നിലവില്‍ 11 കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് എന്‍.എസ്.ഐ.എല്ലിന് സ്വന്തമായി ഭ്രമണപഥത്തിലുള്ളത്. ചെലവ് കുറഞ്ഞ ഈ സാറ്റലൈറ്റ് പദ്ധതി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുമെന്ന് എന്‍.എസ്.ഐ.എല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.