മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടല്‍ നിര്‍വഹിച്ചു

മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടല്‍ നിര്‍വഹിച്ചു

പത്തനംതിട്ട: ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന 129-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു.ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന പന്തലാണ് നിര്‍മിക്കുക.

പന്തല്‍ കാല്‍നാട്ട് കര്‍മം മാരാമണ്‍ മണല്‍പുറത്ത് സഭയുടെ പരമാധ്യക്ഷനായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത നിര്‍വഹിച്ചു.മാറുന്ന ലോകത്തിലെ വെല്ലു വിളികള്‍ക്കനുസരിച്ച് ആധ്യാ ത്മിക മേഖലയില്‍ മാറ്റങ്ങള്‍ക്ക് ക്രിസ്തീയ സമൂഹം ഒരുങ്ങണമെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.

സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍പീലക്‌സിനോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, ഡോ. മാത്യുസ് മാര്‍ മക്കാറിയോസ്, മാത്യൂസ് മാര്‍ സെറാഫിം എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വ, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മന്‍, സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ്, ട്രഷറര്‍ ഡോ. എബി തോമസ് വാരിക്കാട്, വികാരി ജനറല്‍ റവ. ജോര്‍ജ് മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയല്‍. സഭാ ട്രസ്റ്റി ആന്‍സില്‍ സഖറിയ കോമാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.