കറന്റ് ബില്‍ കുതിച്ചുയരും! വീട്ടില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉളളവര്‍ക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

 കറന്റ് ബില്‍ കുതിച്ചുയരും! വീട്ടില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉളളവര്‍ക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒട്ടുമിക്ക വീട്ടിലും ഇന്‍ഡക്ഷന്‍ കുക്കര്‍ ഉണ്ടാകും. വല്ലപ്പോഴും ഒരിക്കല്‍ പാചക വാതകം തീര്‍ന്നത് കൊണ്ടോ, വിറക് ക്ഷാമം കൊണ്ടോ ഈ കറന്റ് അടുപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ എല്ലാത്തിനും ഇതിനെ മാത്രം ആശ്രയിച്ചാല്‍ പണികിട്ടുമെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്.

അധികം വൈദ്യുതി ചെലവാകുമെന്നതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് കറന്റ് അടുപ്പുകള്‍ അനുയോജ്യമല്ലെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. 1500-2000 വാട്സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിങ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ രണ്ട് യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കുറിപ്പില്‍ പറയുന്നത്.

കൂടാതെ ഇന്‍ഡക്ഷന്‍ കുക്കറുകളില്‍ ഉപയോഗിക്കേണ്ട പാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും കുറിപ്പില്‍ അവര്‍ പറയുന്നുണ്ട്. കുക്കറിനേക്കാള്‍ അടിവട്ടം കുറഞ്ഞ പത്രങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

1500-2000 വാട്സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിങ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ രണ്ട് യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇന്‍ഡക്ഷന്‍ കുക്കറിന്റെ പവര്‍ കുറയ്ക്കാവുന്നതാണ്. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.