ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരര്‍ അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പരസ്പരം ബന്ധപ്പെട്ടിരുന്നതെന്ന് അന്വേഷണ സംഘം. അറസ്റ്റിലായ ഷാനവാസ് ആലം, അര്‍ഷാദ് വാര്‍സി, മുഹമ്മദ് റിസ്വാന്‍ അര്‍ഷാദ് എന്നിവര്‍ പ്രത്യേക ഐഡിയും പാസ്വേഡും വഴിയാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും കനേഡിയന്‍ ചാരന്മാരും തങ്ങളുടെ റഷ്യന്‍ കൂട്ടാളികളില്‍ നിന്ന് വിവരങ്ങള്‍ നേടുന്നതിന് ഉപയോഗിച്ച സാങ്കേതിക വിദ്യകള്‍ ഈ ഭീകരര്‍ വളരെ സമര്‍ത്ഥമായി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള ക്ലൗഡ് സേവനമായ മെഗാ എന്‍ജെ (Mega.NJ) ആണ് ഈ ഐഎസ് ഭീകരര്‍ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെസ്‌ക്ടോപ്പിലൂടെയും മൊബൈലിലൂടെയും ഇത് ഉപയോഗിക്കാനാകുമായിരുന്നു. മാലദ്വീപില്‍ നിന്നുള്ള വനിതാ ഭീകര നേതാവുമായും ബന്ധപ്പെട്ടിരുന്നതായി ഷാനവാസ് ആലം പറഞ്ഞു. ഇതുകൂടാതെ സിറിയയുടെയും ഇറാഖിന്റെയും അതിര്‍ത്തിയിലുള്ള ഐഎസിന്റെ തടങ്കല്‍ കേന്ദ്രമായ അല്‍-ഹൗള്‍ ക്യാമ്പിലേക്കും ഇവര്‍ സംഭാവനകള്‍ അയച്ചിരുന്നു.
ഐഎസിന്റെ പൂനെ, ഡല്‍ഹി, അലിഗഡ് മൊഡ്യൂളുമായി ബന്ധമുള്ള ഭീകരന്‍ ഷാനവാസ് താന്‍ ഗുജറാത്തിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നതായി സമ്മതിച്ചിരുന്നു. അഹമ്മദാബാദിലെ ബൊഹ്റ മസ്ജിദ്, ദര്‍ഗ, മസാര്‍, ദര്‍ഗ, സബര്‍മതി ആശ്രമം എന്നിവയുടെ ചിത്രങ്ങളും ഷാനവാസ് എടുത്തിരുന്നു. ഇന്ത്യയില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ അവസാന ഘട്ടത്തിലെത്തിയിരുന്നു. അതിനിടെയാണ് ഇവര്‍ പിടിയിലായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.