ഇന്‍ഡോര്‍: ചില സ്വകാര്യ കാരണങ്ങള്‍ മൂലം ആദ്യ ടി20യില്‍ കളിക്കാനാവാതെ പോയ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി മടങ്ങിയെത്തുന്നു. 2022 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് കോലി ടി20 മല്‍സരത്തില്‍ കളിക്കാന്‍ ഇറങ്ങുന്നത്.
2022 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ടി20യില്‍ നിന്ന് സന്യാസത്തിലായിരുന്ന കോലിയും രോഹിത് ശര്‍മയും ഈ പരമ്പരയില്‍ പങ്കെടുക്കുന്നതോടെ ഇരുവരും വരുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണെന്ന് വിലയിരുത്തപ്പെടുന്നു. ഇരുവരുടെയും സേവനം വരുന്ന ടി20 ലോകകപ്പിലും ഉണ്ടാകുമെന്നത് ഇന്ത്യയ്ക്ക് ശുഭസൂചനയാണ്.
ആദ്യ ടി20യിലൂടെ രോഹിത് ശര്‍മ തിരിച്ചുവരവ് നടത്തിയെങ്കിലും കോലിക്ക് ആദ്യ മല്‍സരം നഷ്ടമായതോടെ മടങ്ങിവരവ് വീണ്ടും നീളുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റേന്തിയ തിലക് വര്‍മ കോലിക്കായി വഴിമാറി കൊടുക്കാനാണ് സാധ്യത.
മികച്ച പ്രകടനം കാഴ്ചവെച്ച ജിതേഷ് ശര്‍മ തന്നെ വിക്കറ്റ് കീപ്പര്‍ ആവാനാണ് സാധ്യത. ഇതോടെ സഞ്ജുവിന് രണ്ടാം ടി20യിലും അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്.
ശിവം ദുബെയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ആദ്യ ടി20യില്‍ മികച്ച ജയം സ്വന്തമാക്കിയിരുന്നു. 14ാം തീയതി ഞായറാഴ്ച വൈകുന്നേരം ഏഴിന് ഇന്‍ഡോറിലാണ് രണ്ടാം മല്‍സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.