കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 'സിപിഎമ്മിന്റെ പേരില്‍ രഹസ്യ അക്കൗണ്ടുകള്‍'; പി രാജീവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 'സിപിഎമ്മിന്റെ പേരില്‍ രഹസ്യ അക്കൗണ്ടുകള്‍'; പി രാജീവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഇഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മന്ത്രി പി. രാജീവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ മന്ത്രിയുടെ സമ്മര്‍ദമുണ്ടായെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ബാങ്കിന്റെ മുന്‍ സെക്രട്ടറി സുനില്‍കുമാറാണ് രാജീവിനെതിരെ മൊഴി നല്‍കിയത്.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പില്‍ പങ്കുള്ളയാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണത്തിലാണ് പി. രാജീവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായത്.

കരുവന്നൂര്‍ ബാങ്കില്‍ നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി. രാജീവ് ഉള്‍പ്പടെ സിപിഎമ്മിലെ നിരവധി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴിയില്‍ പറയുന്നത്. സിപിഎം ലോക്കല്‍, എരിയാ കമ്മറ്റികളുടെ പേരില്‍ ഒട്ടേറെ രഹസ്യ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചതായും ഇഡിയുടെ വിശദീകരണത്തില്‍ പറയുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായപ്പോഴാണ് സമ്മര്‍ദം ചെലുത്തിയതെന്നും ഇഡി പറയുന്നു. നേരത്തെ സമാനമായ ആരോപണം എ.സി മൊയ്തീനെതിരെയും ഇഡി ഉന്നയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.