തൊടുപുഴ: വെള്ളിയാമറ്റത്ത് കപ്പത്തൊണ്ട് കഴിച്ച 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ കൈമാറി. മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കളെയാണ് നല്‍കിയത്. ഇവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സര്‍ക്കാര്‍ സൗജന്യമായി നല്‍കി.
സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ അവ പാലിച്ചെന്നും
ഇനിയും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി പറഞ്ഞു.
ഇവരുടെ വീട് സന്ദര്‍ശിച്ച മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സാധ്യമായ സഹായം ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അടിയന്തര സഹായമായി മില്‍മ 45,000 രൂപയും കൈമാറിയിരുന്നു. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന പത്താം ക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മുരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണ് ഭക്ഷ്യവിഷബാധ മൂലം ചത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.