ന്യൂ സൗത്ത് വെയിൽസ് ചുട്ടുപൊള്ളുന്നു; സിഡ്‌നിയിൽ താപനില 40 ഡിഗ്രി കടന്നേക്കും

ന്യൂ സൗത്ത് വെയിൽസ് ചുട്ടുപൊള്ളുന്നു; സിഡ്‌നിയിൽ താപനില 40 ഡിഗ്രി കടന്നേക്കും

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനം കടുത്ത ഉഷ്ണ തരംഗത്തിന്റെ പിടിയിൽ. നാളെ (ശനിയാഴ്ച) വരെ സംസ്ഥാനത്ത് ഉഷ്ണ തരംഗം തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

തലസ്ഥാനമായ സിഡ്‌നിയിലെ പലയിടങ്ങളിലും പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. കടുത്ത ചൂടിനെ തുടർന്ന് സഹായം തേടിയുള്ള കോളുകളിൽ വലിയ വർധനവുണ്ടായതായി അധികൃതർ പറയുന്നു. "ഉഷ്ണ തരംഗം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണം," — ചീഫ് സൂപ്രണ്ട് സ്റ്റീഫ് വോഗൻ മുന്നറിയിപ്പ് നൽകി.

കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ തുടങ്ങിയ വിഭാഗക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉഷ്ണ തരംഗത്തിനൊപ്പം സംസ്ഥാനത്ത് കാട്ടു തീ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. സെൻട്രൽ ടേബിൾ ലാൻഡ്‌സ്, ഹണ്ടർ, സിഡ്‌നി മെട്രോ, സൗത്ത് കോസ്റ്റ് തുടങ്ങിയ മേഖലകളിൽ കാട്ടു തീ ഭീഷണി ശക്തമായതിനാൽ വനമേഖലയോട് അടുത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.