വിനോദ സഞ്ചാരികൾക്കായി റാസല്‍ ഖൈമയിൽ പുതിയ തൂക്കുപാലം വരുന്നു

വിനോദ സഞ്ചാരികൾക്കായി റാസല്‍ ഖൈമയിൽ പുതിയ തൂക്കുപാലം വരുന്നു

അബുദാബി: വിനോദ സഞ്ചാരികളെ ആകർഷിക്കുവാൻ യു എ യിൽ രണ്ട് വലിയ കെട്ടിടങ്ങള്‍ ചേര്‍ത്ത് വെച്ച്‌ കൊണ്ടുള്ള ഒരു തൂക്കുപാലം നിർമ്മിക്കുന്നു. യുഎഇയിലെ റാസല്‍ ഖൈമയിലാണ് ഇത് നിർമ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം 65 ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കാനാണ് പദ്ധതി. 310 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്.

അല്‍ മര്‍ജാന്‍ ഐലാന്റിലെ രണ്ട് കെട്ടിടങ്ങള്‍ ബന്ധിപ്പിച്ചാണ് ഈ തൂക്കുപാലം നിർമ്മിക്കുന്നത്. റിസോര്‍ട്ടിലെ അതിഥികളെ ആകർഷിക്കും വിധം രൂപകല്‍പന ചെയ്താണ് പാലം നിര്‍മ്മിയ്ക്കുന്നത് എന്ന് ആര്‍എകെ എഎംഐ ഹോട്ടല്‍ ചെയര്‍മാനായ ആര്‍കിടെക്‌ട് അബ്ദുള്ള അല്‍ അബ്ദുലി പറഞ്ഞു.

ഏകദേശം 36 മീറ്റര്‍ നീളമുള്ള പാലത്തില്‍ എട്ട് ഹോട്ടല്‍ മുറികളുമുണ്ടാകും. കൂടാതെ, നാല് ട്രസ്സസുകളാണ് പാലത്തിന് പിന്തുണ നല്‍കുന്നത്. അതില്‍ ഓരോന്നിനും 55 ടണ്‍ ഭാരമുണ്ട്. ഓരോ ട്രസ്സസിനും 4 മീറ്റര്‍ ഉയരമുണ്ട്, 44.2 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.