നോക്കുകുത്തിയായി നവകേരള സദസ്; 78 കാരിയുടെ കുത്തിയിരിപ്പ് സമരം ഫലം കണ്ടു

നോക്കുകുത്തിയായി നവകേരള സദസ്; 78 കാരിയുടെ കുത്തിയിരിപ്പ് സമരം ഫലം കണ്ടു

ഇടുക്കി: നവകേരള സദസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരവുമായി 78 കാരി. ഇടുക്കി ആലന്തോട് കലയന്താനി കുറിച്ചിപ്പാടം ആലയ്ക്കല്‍ അമ്മിണിയാണ് സമരവുമായി രംഗത്തെത്തിയത്. കൈവശമുള്ള പത്ത് സെന്റ് ഭൂമിക്ക് പട്ടയം നല്‍കണമെന്നും അയല്‍വാസിയുടെ കയ്യേറ്റം ഒഴിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വൃദ്ധ പരാതി നല്‍കിയത്.

പരാതിയില്‍ നടപടിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ തൊടുപുഴ തഹസില്‍ദാരുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് അമ്മിണി. ഇവരുടെ ഭൂമിക്ക് പട്ടയം നല്‍കാമെന്ന് വില്ലേജ് ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അപേക്ഷ താലൂക്ക് ഓഫീസിലെ ചുവപ്പ് നാടയിലാണ്. ഒടുവില്‍ സഹിക്കെട്ടാണ് നവകേരള സദസില്‍ പരാതിപ്പെട്ടതെന്ന് അമ്മിണി പറയുന്നു. യാതൊരുവിധ നടപടിയും ഉണ്ടാവുന്നില്ലെന്ന് കണ്ടതോടെ കുത്തിരിയിപ്പ് സമരമുറ സ്വീകരിക്കുകയായിരുന്നു.

സമരത്തെത്തുടര്‍ന്ന് റവന്യൂ സംഘം സ്ഥലം അളന്ന് തിരിച്ച് പട്ടയ നടപടികള്‍ ആരംഭിച്ചു. കൈവശ ഭൂമി കൈമാറിയിട്ടുണ്ടോയെന്ന് കണ്ടെത്തനായി ഈ സ്ഥലം ഉള്‍പ്പെടുന്ന സര്‍വേ നമ്പരിലെ പട്ടയങ്ങളും കൈവശ രേഖകളും പരിശോധിച്ച് നിജസ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ ആലക്കോട് വില്ലേജ് ഓഫീസറോട് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി. ഭൂമി അളന്ന് തഹസില്‍ദാര്‍ താലൂക്ക് ഓഫീസില്‍ മടങ്ങിയെത്തിതോടെയാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.