അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം

അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പറഞ്ഞ അഞ്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്കും രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷണ്‍, എസ് എ അബ്ദുല്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. ഇതില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ഒഴികെയുള്ളവരെല്ലാം വിരമിച്ചവരാണ്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട ഭൂമി തര്‍ക്കങ്ങക്കൊടുവില്‍ 2019 നവംബര്‍ ഒന്‍പതിനായിരുന്നു ബാബറി കേസിലെ നിര്‍ണായക വിധി വന്നത്.

ബാബറി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കുകയായിരുന്നു അഞ്ചംഗ സുപ്രീം കോടതി ബെഞ്ച്. മുസ്ലീങ്ങള്‍ക്ക് നഷ്ടപരിഹാരമായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചടങ്ങ് നടക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പതിനൊന്നായിരത്തോളം പേര്‍ക്കാണ് അയോധ്യയിലേക്ക് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ചടങ്ങിന് തുടക്കം നല്‍കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രം പ്രസിഡന്റ് മഹന്ത് നകൃത്യ ഗോപാല്‍ദാസ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.