വത്തിക്കാൻ സിറ്റി: വിദ്വേഷത്തിൻ്റെ യുക്തി ഒരിക്കലും ന്യായീകരിക്കപ്പെടുന്നതല്ലെന്ന് വീണ്ടും ആവർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ. ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ പങ്കിട്ട സന്ദേശത്തിലാണ് മാർപാപ്പയുടെ പ്രഖ്യാപനം. മരണത്തിൻ്റെയും ഉന്മൂലനത്തിൻ്റെയും ക്രൂരതയുടെയും ഈ പാത എങ്ങനെ ആരംഭിച്ചെന്ന് അറിയണമെന്ന് മാർപ്പാപ്പ പറഞ്ഞു.
ഓർമ്മപ്പെടുത്തൽ നാഗരികതയുടെ അടയാളമാണ്. അത് സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മെച്ചപ്പെട്ട ഭാവിക്കുള്ള ഒരു വ്യവസ്ഥയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ദശലക്ഷക്കണക്കിന് യഹൂദന്മാരെയും ഇതര മതസ്ഥരെയും ഭയാനകമായി ഉന്മൂലനം ചെയ്തതിൻ്റെ ഓർമ്മകളും അപലപനവും വിദ്വേഷവും അക്രമവും ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. കാരണം അത് നമ്മുടെ മനുഷ്യത്വത്തെ തന്നെ നിഷേധിക്കുന്നതാണെന്ന് പാപ്പ പറഞ്ഞു.
വർഷം തോറും ജനുവരി 27 ന് ആചരിക്കുന്ന ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൻ്റെ പ്രാധാന്യവും പാപ്പ ഓർമിപ്പിച്ചു. ദശലക്ഷക്കണക്കിന് യഹൂദന്മാരും മറ്റ് മതങ്ങളിൽപ്പെട്ടവരും ഭയാനകമായ ഉന്മൂലനത്തിൻ്റെ ഇരകളാണ്. അവരെ അനുസ്മരിക്കുന്നത് അപലപനത്തിന്റെയും വെറുപ്പിൻ്റെയും അക്രമത്തിൻ്റെയും യുക്തി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് നമ്മെ ഓർമപെടുത്തും.
ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ്മ ദിനമാണ്. 1945 ജനുവരി 27 ന് ഓഷ്വിറ്റ്സിലെ പടുകൂറ്റൻ കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് റെഡ് ആർമി ജൂതരെ മോചിപ്പിച്ചതിന്റെ സ്മരണയാണ് ഈ ഓർമ്മദിനം.
എന്തായിരുന്നു ഹോളോകോസ്റ്റ്?
ഹോളോകോസ്റ്റ് എന്നത് ഒരു രാജ്യം ഭരിക്കുന്ന ഗവൺമെന്റിന്റെ അനുവാദത്തോടുകൂടി അവിടത്തെ ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടിയാണ്. കൊല്ലുന്നതിനു പിന്നിലെ കാരണം അവർ ഒരു പ്രത്യേക വംശത്തിൽ ജനിച്ചുപോയി എന്നത് മാത്രമാകയാൽ ഇതിനെ വംശഹത്യ എന്നും പറയാറുണ്ട്.
ജർമനിയിൽ നിന്ന്, യൂറോപ്പിൽ നിന്ന്, എന്തിന് ഈ ഭൂമുഖത്തു നിന്നുതന്നെ ജൂതവംശത്തെ മുഴുവനായി തുടച്ചുനീക്കുക എന്ന നാസി പാർട്ടിയുടെ തീരുമാനം നടപ്പിലാക്കിയത് ജർമൻ നാസികൾ ഒറ്റയ്ക്കായിരുന്നില്ല, അതിന് അവർക്ക് സ്വാധീനമുണ്ടായിരുന്ന ലിത്വാനിയ തുടങ്ങിയ മറ്റു പല രാജ്യങ്ങളും കൂട്ടുനിന്നു. 1941 നും 1945 നും ഇടയിൽ അരങ്ങേറിയ ഈ നരസംഹാരത്തിന് അന്ന് ഇരയായത് 60 ലക്ഷത്തിൽ പരം യഹൂദരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.