പുതിയ സര്‍ക്കാരിന് ആശംസകള്‍; പ്രാർത്ഥനയോടെ ട്രംപിന്റെ വിടവാങ്ങൽ പ്രസംഗം

പുതിയ സര്‍ക്കാരിന് ആശംസകള്‍;  പ്രാർത്ഥനയോടെ ട്രംപിന്റെ വിടവാങ്ങൽ പ്രസംഗം

വാഷിങ്ടണ്‍: വിടവാങ്ങല്‍ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയെ സുരക്ഷിതവും സമ്പൽസമൃദ്ധവുമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാർത്ഥിക്കുന്നതായി ട്രംപ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ഇന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് വീഡിയോയിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാല്‍ നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അധികാര കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെ തന്നെ ബൈഡന്‍ വില്‍മിങ്ടണിലെ ഡെലാവറില്‍ നിന്ന് വാഷിങ്ടണിലെത്തിയിരുന്നു.

അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു. പുതിയ ഭരണകൂടം നിലവില്‍വരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പൽസമൃദ്ധവുമാക്കി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാർത്ഥിക്കുന്നു. എല്ലാ ആശംസകളും അര്‍പിക്കുന്നു എന്ന് ട്രംപ് വിഡിയോയിൽ പറഞ്ഞു.

നികുതി വെട്ടിക്കുറയ്ക്കല്‍, ചൈനയുമായുള്ള ഇടപാടുകളിലെ തീരുവ കുറയ്ക്കല്‍, ഊര്‍ജ സ്വയംപര്യാപ്തത, വളരെ കുറഞ്ഞ സമയംകൊണ്ട് കോവിഡ് 19 വാക്സിന്‍ വികസിപ്പിക്കല്‍ എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ കൈവരിക്കാൻ തനിക്ക് സാധിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. രാജ്യത്തിനകത്തും വിദേശങ്ങളിലും അമേരിക്കയുടെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാന്‍ സാധിച്ചു. ലോകം അമേരിക്കയെ ബഹുമാനിക്കുന്നു. ആ ബഹുമാനം നഷ്ടപ്പെടുത്തരുതെന്നും ട്രംപ് പറഞ്ഞു. എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെയെന്നും ട്രംപ് ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.