തിരുവനന്തപുരം: സംസ്ഥാന ബജറ്റവതരണം നിയമസഭയില്‍ തുടങ്ങി. പ്രവാസി മലയാളികള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണ്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഇതിനായി നിക്ഷേപ സംഗമം കൊണ്ട് വരും. വിഴിഞ്ഞത്തെ സ്‌പെഷല്‍ ഹബ്ബാക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജും പ്രദേശ വാസികള്‍ക്ക് നൈപുണ്യ വികസന പദ്ധതിയും കൊണ്ടുവരും.
ഭാവി കേരളത്തിന്റെ വികസന കവാടമായ വിഴിഞ്ഞം പോര്‍ട്ട് മെയ് മാസത്തില്‍ തുറക്കും. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം യാഥാര്‍ത്ഥ്യമാക്കും. സിയാല്‍ മോഡല്‍ മുതല്‍ പുതുതലമുറ നിക്ഷേപങ്ങള്‍ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിര്‍മ്മാണം കൊണ്ട് വരും.
വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികള്‍ക്ക് കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങള്‍ക്ക് മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കും.
കേന്ദ്രം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും കേരളം തകരില്ല. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ട് വരും. അടുത്ത മൂന്ന് വര്‍ഷത്തില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റവതരണ വേളയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.