മാസപ്പടിയില്‍ കേന്ദ്ര അന്വേഷണം തുടങ്ങി; സിഎംആര്‍എല്ലിന്റെ ആലുവയിലെ ഓഫീസില്‍ എസ്എഫ്ഐഒ പരിശോധന

മാസപ്പടിയില്‍ കേന്ദ്ര അന്വേഷണം തുടങ്ങി; സിഎംആര്‍എല്ലിന്റെ ആലുവയിലെ ഓഫീസില്‍ എസ്എഫ്ഐഒ പരിശോധന

കൊച്ചി: മാസപ്പടി കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം ആരംഭിച്ചു. സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധന.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പരിശോധനയാണ് (എസ്എഫ്ഐഒ) രാവിലെ തുടങ്ങിയത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.

മാസപ്പടി വിവാദത്തില്‍പ്പെട്ട കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനിയുടെ ഉടമകള്‍ ഡയറക്ടര്‍മാരായ നോണ്‍ ബാങ്കിങ് ഫിനാന്‍സ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാല് വര്‍ഷം ഈടില്ലാത്ത ലോണായി 77.6 ലക്ഷം രൂപ നല്‍കിയതെന്ന് പരാതി ഉയര്‍ന്നിരുന്നു.

അതേസമയം ക്രമക്കേട് കണ്ടെത്തിയാല്‍ അന്വേഷണം ഇഡിക്കും സിബിഐക്കും കൈമാറാന്‍ എസ്എഫ്ഐഒയ്ക്ക് കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.