അമേരിക്കയില്‍ ബൈഡന്‍ ഭരണത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു: ക്രൈസ്തവരോടുള്ള ശത്രുതാ മനോഭാവം വര്‍ധിക്കുന്നതായും പഠന റിപ്പോര്‍ട്ട്

അമേരിക്കയില്‍ ബൈഡന്‍ ഭരണത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു: ക്രൈസ്തവരോടുള്ള ശത്രുതാ മനോഭാവം വര്‍ധിക്കുന്നതായും പഠന റിപ്പോര്‍ട്ട്

അരാജകത്വ ആശയങ്ങള്‍ പ്രാധാന്യം നേടുന്നതില്‍ സര്‍ക്കാരിനും പങ്ക്
കൂടുതല്‍ ആക്രമിക്കപ്പെട്ടത് കത്തോലിക്ക ദേവാലയങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ജോ ബൈഡന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ കീഴില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചതായി പുതിയ റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ഭൂരിപക്ഷമായ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത അവഗണയാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ (എഫ്ആര്‍സി) എന്ന സംഘടനയാണ് വിശ്വാസികളെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സമീപ വര്‍ഷങ്ങളിലായി അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളാണ് എഫ്ആര്‍സി റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. ക്രിസ്ത്യന്‍ വിശ്വാസത്തോടും ക്രൈസ്തവരോടുമുള്ള ശത്രുതാ മനോഭാവം വര്‍ധിക്കുന്നതില്‍ സര്‍ക്കാരിന്റെ
നയങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പള്ളി ആക്രമണങ്ങളുടെ കുതിച്ചുയരുന്ന നിരക്ക്, ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യം വച്ചുള്ള നിയമനിര്‍മ്മാണങ്ങള്‍, ബാലപീഡനം സംബന്ധിച്ച കുമ്പസാര രഹസ്യം വെളിപ്പെടുത്താനുള്ള സമ്മര്‍ദം തുടങ്ങി നിരവധി ഭീഷണികളാണ് വിശ്വാസി സമൂഹം നേരിടുന്നത്.

മതേതര ചിന്തയ്ക്ക് പ്രധാന്യം ലഭിക്കുന്ന സംഭവങ്ങളാണ് അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ഫാമിലി റിസര്‍ച്ച് കൗണ്‍സിലിലെ (എഫ്ആര്‍സി) സെന്റര്‍ ഫോര്‍ റിലീജിയസ് ലിബര്‍ട്ടിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഏരിയല്‍ ഡെല്‍ ടര്‍ക്കോ പറഞ്ഞു.

'അമേരിക്കയില്‍ പള്ളികള്‍ക്കെതിരായ ആക്രമണങ്ങള്‍ ദിനം തോറും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 29 സംസ്ഥാനങ്ങളിലെ പള്ളികള്‍ക്കെതിരെ 69 ആക്രമണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പള്ളികള്‍ക്ക് നാശനഷ്ടം വരുത്തിയ 53 സംഭവങ്ങള്‍, തീവയ്ക്കാനുള്ള ശ്രമം - 10, തോക്കുമായി ബന്ധപ്പെട്ട മൂന്ന് സംഭവങ്ങള്‍, മൂന്ന് ബോംബ് ഭീഷണികള്‍ എന്നിവയുള്‍പ്പെടെ ക്രൈസ്തവരുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി സംഭവങ്ങളാണുണ്ടായത്. 2022-ല്‍ ഇതേ സമയപരിധിയില്‍ എഫ്ആര്‍സി രേഖപ്പെടുത്തിയ അക്രമ സംഭവങ്ങളുടെ മൂന്നിരട്ടിയാണ് 2023-ലുണ്ടായത്.



അരാജകത്വ ആശയങ്ങള്‍ പ്രാധാന്യം നേടുന്നു

'മതേതരത്വത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച്, മതവിശ്വാസത്തോടുണ്ടായിരുന്ന ബഹുമാനം കുറയുന്നു. അതിനൊപ്പം ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗാനുരാഗം പോലുള്ള ലൈംഗിക വിപ്ലവത്തില്‍ വേരൂന്നിയ മതേതര ആശയങ്ങളും ക്രൈസ്തവ വിശ്വാസവും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നു. ഒരു പള്ളി തകര്‍ക്കാന്‍ ഒരാളെ പ്രേരിപ്പിച്ചേക്കാവുന്ന കാരണങ്ങള്‍ ഇതൊക്കെയാണ്' - ഏരിയല്‍ ഡെല്‍ ടര്‍ക്കോ ചൂണ്ടിക്കാട്ടി.

'ഇത്തരം ആശയങ്ങള്‍ അടിസ്ഥാനപരമായി ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്കും പഠിപ്പിക്കലുകള്‍ക്കും നേരെ വിരുദ്ധമാണ്. ഇക്കാരണത്താല്‍ ക്രിസ്ത്യാനിറ്റിയോടുള്ള അസഹിഷ്ണുതയും വര്‍ദ്ധിക്കുന്നു.

എല്ലാ വിഭാഗങ്ങളിലുമുള്ള പള്ളികള്‍ ആക്രമിക്കപ്പെടുമ്പോഴും, റോമന്‍ കത്തോലിക്കാ ദേവാലയങ്ങളാണ് അക്രമികള്‍ കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡെല്‍ ടര്‍ക്കോ പറഞ്ഞു.

'അതിനു കാരണം കത്തോലിക്ക സഭ ജീവന് അനുകൂലമാണ്. അവര്‍ക്ക് മനോഹരമായ പള്ളികളുണ്ട്, മനോഹരമായ ശില്‍പങ്ങളുണ്ട്. അതിനാല്‍, ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും കത്തോലിക്ക സഭയ്ക്കു നേരെയാകുന്നു'.

ഇത്തരം സംഭവങ്ങളിലെ കുറ്റവാളികളെ പിടികൂടുന്നത് മുന്‍ഗണനയല്ല എന്ന് ബൈഡന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മനസിലാക്കാമെന്നും ഡെല്‍ ടര്‍ക്കോ ആരോപിച്ചു.

ഈ അരാജകത്വ സിദ്ധാന്തങ്ങളെ എതിര്‍ക്കുന്നവരോടുള്ള പ്രസിഡന്റ് ബൈഡന്റെ നിലപാടാണ് ശരിക്കും അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. ഈ സമീപനം അക്രമികള്‍ക്ക് പള്ളികള്‍ക്കു നേരെ ആക്രമണം നടത്താന്‍ അനുകൂല അന്തരീക്ഷം ഒരുക്കുന്നു - അവര്‍ പറഞ്ഞു.

അടുത്ത ദശകങ്ങളിലായി ആക്ടിവിസ്റ്റ് മതേതരവാദികള്‍ തീവ്ര ആശയവാദികളായി വളരുകയും അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കുകയും ചെയ്തതായി കാത്തലിക് ലീഗ് പ്രസിഡന്റ് ബില്‍ ഡോനോഹ്യൂ പറഞ്ഞു.

1993 മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കാത്തലിക് ലീഗിന്റെ പ്രസിഡന്റാണ് ബില്‍ ഡോണോഹ്യൂ. 'തന്റെ ആദ്യകാലങ്ങളില്‍ കത്തോലിക്കാ വിരുദ്ധതയുടെ ഭൂരിഭാഗവും വരുന്നത് മാധ്യമങ്ങള്‍, വിനോദ വ്യവസായം, കല, വിദ്യാഭ്യാസം എന്നിവിടങ്ങളില്‍ നിന്നാണ്. എന്നാല്‍ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. ഇപ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഫെഡറല്‍ സര്‍ക്കാരും ചില സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകളും കത്തോലിക്കാ വിരുദ്ധതയ്ക്ക് കുട പിടിക്കുന്നു.

പുരോഹിതന്മാര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുന്ന ബില്ലുകള്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഉദാഹരണമായി ഡോണോഹ്യൂ ചൂണ്ടിക്കാട്ടി. ഗര്‍ഭച്ഛിദ്രമോ ലിംഗമാറ്റ ശസ്ത്രക്രിയയോ ചെയ്യാന്‍ വിസമ്മതിക്കുന്ന കത്തോലിക്കാ ആശുപത്രികളില്‍ നിന്ന് പൊതു ധനസഹായം പിന്‍വലിക്കുമെന്ന സര്‍ക്കാരിന്റെ ഭീഷണിയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്റെ ജീവിതത്തില്‍ ഇത്രയും കത്തോലിക്കാ വിരുദ്ധ ഭരണം താന്‍ കണ്ടിട്ടില്ല.

രാജ്യത്തുടനീളം, പ്രത്യേകിച്ച് ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കത്തോലിക്കാ വിരുദ്ധ വികാരം ഉയരുന്നത് ആശങ്കാജനകമാണെന്ന് ഇമവേീഹശരഢീലേ.ീൃഴന്റെ പ്രസിഡന്റ് ബ്രയാന്‍ ബര്‍ച്ച് പറഞ്ഞു.

'ഇപ്പോള്‍ നിലവിലുള്ള ഭീഷണികളെക്കുറിച്ച് കത്തോലിക്കരെ ഉണര്‍ത്താന്‍ തന്റെ സംഘടന ശ്രമിക്കുന്നതായി ബ്രയാന്‍ ബര്‍ച്ച് പറഞ്ഞു, എന്നാല്‍ പല കത്തോലിക്കരും, സഭയിലെ നേതൃസ്ഥാനത്തുള്ളവര്‍ ഉള്‍പ്പെടെ - അവര്‍ അഭിമുഖീകരിക്കുന്ന സാംസ്‌കാരിക ശത്രുതയുടെ ഗൗരവത്തെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന കത്തോലിക്കാ വിരുദ്ധത കത്തോലിക്കരെ മാത്രമല്ല ബാധിക്കുന്നത്. മനുഷ്യ ലൈംഗികത, ലിംഗഭേദത്തെക്കുറിച്ചുള്ള ജൈവശാസ്ത്രപരമായ കാഴ്ച്ചപ്പാട്, വിവാഹം, കുടുംബം എന്നിവ സംബന്ധിച്ച പരമ്പരാഗത ധാര്‍മ്മിക വിശ്വാസങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്ന നല്ല മനസുള്ള എല്ലാ ആളുകള്‍ക്കും ഭീഷണിയാണെന്നും ബര്‍ച്ച് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.