തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്നു വന്ന ക്രൈസ്തവ അവകാശ നീതിയാത്ര ഇന്നലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിച്ചു.
പൂര്‍ണസമയ സുവിശേഷ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി അനുവദിക്കണമെന്നും ദലിത് ക്രൈസ്തവ വിദ്യാര്‍ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
കെ.ടി ജലീല്‍ മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനില്‍ ക്രിസ്ത്യാനികളെ അവഗണിച്ചുവെന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് ഒരു മതത്തെ മാത്രം അധികമായി പരിഗണിച്ചുവെന്നും സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ ജോണ്‍ വില്യം പോളിമെറ്റ്ല പറഞ്ഞു.
ശശി തരൂര്‍ എംപി, ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, വൈസ് പ്രസിഡന്റ് ഷിബി പീറ്റര്‍, ട്രഷറര്‍ ഡോ. ടി.ഐ ജെയിംസ്, വിവിധ സഭാ മേലധ്യക്ഷന്‍ന്മാരായ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌ക്കോപ്പ, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് ഡോ. സെല്‍വ ദാസ് പ്രമോദ്, ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം.എ പോള്‍, ലൂഥറന്‍ സഭ സിനഡ് പ്രസിഡന്റ് മോഹനന്‍ മാനുവേല്‍, ഇസിഐ ബിഷപ്പ് കമ്മിസറി ഹെന്‍ട്രി ഡി.ദാവീദ്, കെസിസി ക്ലര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ എ.ആര്‍. നോബിള്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനുവരി 29 ന് തിരുവല്ലയില്‍ നിന്ന് കാല്‍നട യാത്രയായാണ് നീതിയാത്ര സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയത്. സാല്‍വേഷന്‍ ആര്‍മി ചീഫ് സെക്രട്ടറി ലെഫ്റ്റ് കേണല്‍ ദാനിയേല്‍ ജെ. രാജ്, പേഴ്സണല്‍ സെക്രട്ടറി ലെഫ്റ്റ് കേണല്‍ സജു ദാനിയേല്‍, എല്‍.ടി പവിത്ര സിങ്, കെസിസി വനിതാ കമ്മിഷന്‍ ചെയര്‍മാന്‍ ധന്യാ ജോസ്, ക്ലര്‍ജി കമ്മിഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ. സജി മേക്കാട്ട്, ക്യാപ്റ്റന്‍ സ്റ്റീഫന്‍സണ്‍, ഡോ. ജെ ഡബ്ല്യു. പ്രകാശ്, ഷിബു. കെതുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.