മാനന്തവാടി: വന്യമൃഗ ആക്രമണം മൂലം നിരവധി ആളുകളുടെ ജീവൻ പൊലിഞ്ഞിട്ടും മനുഷ്യ ജീവന് പുല്ലുവില കല്പ്പിക്കുന്ന സർക്കാരിനെതിരെ അടുത്ത തെരഞ്ഞെടുപ്പിൽ പരസ്യ നിലപാട് സ്വീകരിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി.
വയനാട്ടിൽ കാട്ടാന വീടിന്റെ ഗേറ്റ് തകർത്ത് അജി എന്ന ആളെ ചവിട്ടിക്കൊന്നത് അത്യന്തം ദുഖകരമാണ്. ഇത് സംഭവിച്ചത് സർക്കാരിന്റെ അലംഭാവം മൂലമാണ്. വന്യമൃഗ പ്രശ്നത്തിൽ ഇതു വരെ ഒരു നടപടിയും സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധാർഹമാണ്. ആക്രമണകാരിയായ കാട്ടുമൃഗങ്ങളെ വെടി വെച്ച് കൊല്ലാൻ സർക്കാർ ഉത്തരവിടണം.
ഇത്രയധികം ദുരന്തങ്ങൾ ഉണ്ടായിട്ടും സംസ്ഥാന സർക്കാരും വനം വകുപ്പും നടപടി എടുക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
കാട്ടുമൃഗങ്ങൾക്കും, കപട മൃഗസ്നേഹികൾക്കും ജനങ്ങളുടെ ജീവനേക്കാൾ പ്രാധാന്യം നൽകുന്ന സർക്കാർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്യുന്നത്.
നിരവധി തവണ സർക്കാരിന് പരാതികൾ നൽകിയിട്ടും ദുരന്തങ്ങൾ കണ്മുൻപിൽ സംഭവിച്ചിട്ടും സർക്കാർ ഗൗനിക്കുന്നില്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെടുമ്പോൾ രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടിന് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് അന്വേഷണം നടത്തുവാൻ കേന്ദ്ര ഏജൻസികൾ തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26