സിസ്റ്റര്‍ മേഴ്‌സി ജോസ് പ്ലാത്തോട്ടത്തില്‍ ജര്‍മനിയില്‍ നിര്യാതയായി; സംസ്‌കാരം ഈ മാസം 16 ന്

 സിസ്റ്റര്‍ മേഴ്‌സി ജോസ് പ്ലാത്തോട്ടത്തില്‍ ജര്‍മനിയില്‍ നിര്യാതയായി; സംസ്‌കാരം ഈ മാസം 16 ന്

ബര്‍ലിന്‍: തിരുഹൃദയ സന്യാസിനി സമൂഹം സാന്തോം പ്രോവിന്‍സ് താമരശേരി അംഗമായ പ്ലാത്തോട്ടത്തില്‍ സിസ്റ്റര്‍ മേഴ്‌സി ജോസ് നിര്യാതയായി. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയില്‍വച്ച് ഈ മാസം മൂന്നിന് ആയിരുന്നു അന്ത്യം.

സംസ്‌ക്കാരം ഈ മാസം 16 ന് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന ദേവാലയത്തില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

പൊതുദര്‍ശനം: വ്യാഴാഴ്ച (15-2-24) രാത്രി 11 മുതല്‍ കോഴിക്കോട് വെള്ളിമാടു കുന്നിലുള്ള എസ്.എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടത്തും. തുടര്‍ന്ന് 16-2-24 വെള്ളിയാഴ്ച രാവിലെ ഏഴിന് ഭൗതിക ദേഹം കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന ദേവാലയത്തിലേക്ക് കൊണ്ടുപോകും. രാവിലെ ഒന്‍പത് മുതല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും.

മൃതസംസ്‌കാര ശുശ്രൂഷകള്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസിന്റെ കാര്‍മികത്വത്തില്‍ രാവിലെ 10.30 ന് വി. കുര്‍ബാനയോടെ ആരംഭിക്കും.
താമരശേരി രൂപതയിലെ പശുക്കടവ് ഇടവകാംഗമാണ് പരേത. പ്ലാന്തോട്ടത്തില്‍ പരേതരായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ജര്‍മനിയിലെ ബാഡ്‌ക്രൊയ്‌സനാഹ്, ബിന്‍ഗെന്‍ എന്നീ മഠത്തിലെ സുപ്പീരിയറായും, ബാഡ്‌ക്രൊയ്‌സനാഹ് ഹോസ്പിറ്റലിലും, ബാഡ്മ്യുന്‍സ്‌ററര്‍ ഓള്‍ഡ് ഏജ് ഹോമില്‍ നഴ്‌സായും പിന്നീട് പാസ്‌റററല്‍ വര്‍ക്കറായും (സെയില്‍സോര്‍ഗര്‍), റൂഡസ്‌ഹൈം ഹൗസിലും താമരശേരി രൂപതിലെ കുളിരാമുട്ടി ഇടവകയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: സി. നോയല്‍ ജോസ്(ആരധനാമഠം, കിളിയന്തറ), സോളി വാളുവെട്ടിക്കല്‍(തിരുവമ്പാടി), സിനി മലയാറ്റൂര്‍ (ചെമ്പനോട), സിന്ധു കുന്നത്ത് (പശുക്കടവ്), സ്മിത പുളിമൂട്ടില്‍ (കോടഞ്ചേരി), ബിജു (പശുക്കടവ്), സില്‍ജ ഇല്ലിക്കല്‍ (പശുക്കടവ്), ഷിംല വെട്ടുകല്ലേല്‍ (കുണ്ടുതോട്).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.