സപ്ലൈകോയില്‍ അരിയും പഞ്ചസാരയുമുള്‍പ്പെടെ 13 ഇനങ്ങള്‍ക്ക് വില കൂടും

സപ്ലൈകോയില്‍ അരിയും പഞ്ചസാരയുമുള്‍പ്പെടെ 13 ഇനങ്ങള്‍ക്ക് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധാനങ്ങളുടെ വില വര്‍ധിക്കും. 13 സാധാങ്ങള്‍ക്ക് നല്‍കിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിച്ചത്.

ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലാണ് എല്‍ഡിഎഫ് നേതൃയോഗം വില വര്‍ധിപ്പിക്കാമെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

2016 ല്‍ ആദ്യ പിണറായി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്നുള്ളത്. എന്നാല്‍ തുടര്‍ ഭരണം ലഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ വാഗ്ദാനത്തിന് മാറ്റം സംഭവിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.