അഴിമതിയില്‍ ഒന്നാമത് തദ്ദേശ സ്വയംഭരണ വകുപ്പ്, രണ്ടാം സ്ഥാനത്ത് റവന്യു; രണ്ടര വര്‍ഷം കൊണ്ട് 427 കേസുകള്‍: കണക്കുകള്‍ പുറത്തുവിട്ട് വിജിലന്‍സ്

അഴിമതിയില്‍ ഒന്നാമത് തദ്ദേശ സ്വയംഭരണ വകുപ്പ്, രണ്ടാം സ്ഥാനത്ത് റവന്യു; രണ്ടര വര്‍ഷം കൊണ്ട് 427 കേസുകള്‍:  കണക്കുകള്‍ പുറത്തുവിട്ട് വിജിലന്‍സ്

തിരുവനന്തപുരം: രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് വിജിലന്‍സ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരായി രണ്ടര വര്‍ഷം കൊണ്ട് 427 കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഴിമതി കേസില്‍ ഒന്നാം സ്ഥാനത്തുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. രണ്ടാം സ്ഥാനത്ത് റവന്യു വകുപ്പും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ 95 കേസുകളും റവന്യു വകുപ്പില്‍ 76 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് സഹകരണ വകുപ്പുമുണ്ട്. 37 കേസുകളാണ് ഈ വകുപ്പിലുള്ളത്. നാലാം സ്ഥാനത്ത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ്. 22 കേസുകളാണ് ആഭ്യന്തര വകുപ്പില്‍ ഉള്ളത്.

കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുജനങ്ങളുടെ പക്കല്‍ നിന്ന് ലഭിക്കുന്ന പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ട്രാപ്പ് നടത്തിയാണ് വിജിലന്‍സ് സാധാരണ കേസ് രജിസ്റ്റര്‍ ചെയ്യാറുള്ളത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍
പൊതുമരാമത്ത്, ആരോഗ്യ വകുപ്പ്, ഗതാഗത വകുപ്പ് എന്നിവയും തൊട്ടുപിന്നില്‍ തന്നെയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.