പുത്തൻ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് തുടക്കം കുറിച്ച് മണ്ണാർക്കാട്

പുത്തൻ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് തുടക്കം കുറിച്ച് മണ്ണാർക്കാട്

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ സമൂഹിക പ്രവർത്തകനായ ഐസക് വർഗീസ്സിനായി പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് നൽകിയ പിന്തുണ കത്ത് ചില മാധ്യമങ്ങൾ വിവാദമാക്കിയിരിക്കുകയാണ്. ഇതിൽ അസ്വാഭാവികത ഒന്നും ഇല്ല എന്നും ഇതേ ആവശ്യം ഉന്നയിച്ച് പാലക്കാട് ബിഷപ്പ് മാത്രം അല്ല മറ്റു പല സമുദായ നേതാക്കന്മാരും പിന്തുണ കത്ത് നല്കിയിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.

യുഡിഫിന്റെ കോട്ടയായ മണ്ണാർക്കാട് മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി നടത്തുന്ന തന്ത്രപരമായ നീക്കം ആയിട്ടാണ് നിരീക്ഷകർ ഇതിനെ കാണുന്നത്. ഇത്തവണ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി മുസ്ലീം ലീഗിൻ്റെ അപ്രമാദിത്വം തകർക്കാനാണ് ഇടതു മുന്നണിയുടെ ശ്രമം. ഇതിനായി പൊതുരംഗത്തുപ്രവർത്തിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താൻ ഇടതു നേതൃത്വം നടത്തുന്ന പരിശ്രമങ്ങളിൽ ഇടം പിടിച്ചവരിൽ പ്രധാനി പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഐസക് വർഗീസ് ആണ്.

പാലക്കാട്ടെ ക്രിസ്തീയ സമൂഹത്തിൻ്റെ പിന്തുണയറിയിച്ചു കൊണ്ടുള്ള കത്ത് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് ഇടതു നേത്യത്വത്തിന് നൽകി. മണ്ണാർക്കാട് മണ്ഡലത്തിൽ ഐസക് വർഗീസിനെ സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്നതാണ് കത്തിലെ ഉള്ളടക്കം. സി പി ഐ മൽസരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മണ്ണാർക്കാട് എന്നതിനാൽ ഇക്കാര്യമുന്നയിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് പിന്തുണക്കത്ത് നൽകിയിട്ടുണ്ട്. ഈ ആവശ്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് കാനം രാജേന്ദ്രൻ കൈക്കൊണ്ടിട്ടുള്ളതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേരള ദളിത് ആദിവാസി മഹാസഖ്യവും വിശ്വകർമ്മ സഭയും ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാറിമറിയുന്ന സമുദായ സമവാക്യങ്ങൾ തങ്ങൾക്കനുകൂലമാക്കുവാനുള്ള തത്രപ്പാടിലാണ് മുന്നണികൾ . മണ്ണാർക്കാട് മണ്ഡലത്തിൻ്റെ രാഷ്ട്രീയ സംസ്ക്കാരം ഐസക് വർഗീസിന് അനുകൂലമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.പ്രത്യേകിച്ച് ക്രൈസ്തവ ജനത കൂടുതൽ തിങ്ങിപ്പാർക്കുന്ന മണ്ണാർക്കാട് സീറ്റ് മുസ്‌ലിംലീഗിനു യുഡിഫ് കൈവെള്ളയിൽ വച്ചുകൊടുക്കുന്നത് അംഗീകരിക്കുവാൻ സാധിക്കില്ല എന്ന നിലപാടുള്ളവർ ധാരാളമുണ്ട്. ഇവരോടപ്പം ഇടതു സഹയാത്രികരും മതേതരത്വഭാവക്കാരും ചേർന്നാൽ മണ്ണാർക്കാട് മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഇടതു മുന്നണി.

സി പി എം അനുഭാവിയായ ഐസക് വർഗീസ് പാർട്ടിയിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവരുന്നു. കേരള പ്രവാസി സംഘത്തിൻ്റെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് ഐസക് വർഗീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.