എസ് എം സി എ കുവൈറ്റ് പ്രസിഡൻ്റ് സുനിൽ റാപ്പുഴ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടേലിനെ സന്ദർശിച്ചു: പ്രതീക്ഷയോടെ ഗൾഫിലെ വിശ്വാസി സമൂഹം

എസ് എം സി എ കുവൈറ്റ് പ്രസിഡൻ്റ് സുനിൽ റാപ്പുഴ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടേലിനെ സന്ദർശിച്ചു: പ്രതീക്ഷയോടെ ഗൾഫിലെ വിശ്വാസി സമൂഹം

കുവൈറ്റ് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ (എസ് എം സി എ) പ്രസിഡൻ്റ് സുനിൽ റാപ്പുഴ സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെൻ്റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടേലിനെ സന്ദർശിച്ച് സംഭാഷണം നടത്തി. കുവൈറ്റിലെ മുഴുവൻ സീറോ മലബാർ സഭാ വിശ്വാസികളുടെയും പിൻന്തുണയും പ്രാർത്ഥനയും അദ്ദേഹം മേജർ ആർച്ച് ബിഷപ്പിനെ അറിയിച്ചു. ഗൾഫ് മേഖലയിലെ സഭയെ സംബന്ധിച്ചുള്ള ചില നിർണ്ണായക തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന് മേജർ ആർച്ച് ബിഷപ്പ് പറഞ്ഞായി സുനിൽ റാപ്പുഴ അറിയിച്ചു.

മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് ആലഞ്ചേരിയുമായും അദ്ദേഹം സംഭാഷണം നടത്തി. സ്തുത്യർഹമായ രീതിയിൽ സഭയെ നയിച്ച മാർ ജോർജ് ആലഞ്ചേരിക്ക് എസ് എം സി എ കുവൈറ്റിൻ്റെ നന്ദിയും കടപ്പാടും അദ്ദേഹത്തെ അറിയിച്ചു.


സിറോ മലബാർ സഭയുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ അത്മായ സംഘടനയായ എസ് എം സി എ കുവൈറ്റിൻ്റെ രൂപീകരണത്തോടെയാണ് ഗൾഫിലെ സഭാമക്കളെ ഒരു കുട കീഴിൽ ഒരുമിച്ചു കൂട്ടി അവരുടെ ആത്മീയകാര്യങ്ങളിൽ ഗണ്യമായ നേട്ടം കൈവരിക്കാൻ സാധിച്ചത്. ആയതിനാൽ ഇത്തരം കൂടിക്കാഴ്ചകളെ കുവൈറ്റിലെ മാത്രമല്ല ഗൾഫ് മേഖല മുഴുവനുള്ള പ്രവാസി സഭാ സമൂഹം ഏറെ പ്രതിക്ഷകളോടെയാണ് നോക്കിക്കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.