ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്‍കം ടാക്‌സ് വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ചാനല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ജയ്ഹിന്ദ് ചാനലില്‍ നടത്തിയ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ സിബിഐ ആരാഞ്ഞിരുന്നു. വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചാനലിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

ന്യൂസ് ചാനലിന്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിങില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തുക തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ച് രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജിഎസ്ടി, സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നല്‍കിയതായാണ് ചാനല്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.