മിഷന്‍ ബേലൂര്‍ മഖ്‌ന: ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും

മിഷന്‍ ബേലൂര്‍ മഖ്‌ന: ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും

കൊച്ചി: മിഷന്‍ ബേലൂര്‍ മഖ്്‌നയ്ക്ക് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഷയത്തില്‍ നേരത്തേ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിന്റെ സിറ്റിങിനിടെയാണ് ഹൈക്കോടതി ആക്ഷന്‍ പ്ലാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി കേരള, കര്‍ണാടക, തമിഴ്‌നാട് ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേരുന്നതാവും നല്ലതെന്നും കോടതി വ്യക്തമാക്കി.

അതിര്‍ത്തി സംബന്ധിച്ച് വലിയ പ്രതിസന്ധി നിലനില്‍ക്കുകയാണ്. അതിര്‍ത്തിക്ക് സമീപമുള്ള കര്‍ണാടക പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ആനയെ മയക്കുവെടി വച്ച് പിടികൂടിയാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഇക്കാര്യത്തില്‍ സംയുക്തമായ ഓപ്പറേഷനാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ ് ചീഫ് സെക്രട്ടറി തലത്തില്‍ യോഗം ചേരണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ആവശ്യമെങ്കില്‍ അടിയന്തര തീരുമാനങ്ങള്‍ എടുക്കാമെന്നും കോടതി വ്യക്തമാക്കി.

എത്രയും വേഗം അനുമതി നേടി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിലവിലുള്ള വേലികള്‍, തടയണകള്‍, കുടിവെള്ളത്തിനുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി സത്യവാങ്മൂലമായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും. അതിന് മുമ്പ് യോഗം നടത്തി തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നും പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നും കൃത്യമായ ധാരണയുണ്ടാക്കി റിപ്പോര്‍ട്ട് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.