ഹരിതം കൊച്ചുബാവ പുരസ്കാര ജേതാവ് ബഷീർ തിക്കോടിയ്ക്ക് സ്നേഹാദരം

 ഹരിതം കൊച്ചുബാവ പുരസ്കാര ജേതാവ് ബഷീർ തിക്കോടിയ്ക്ക് സ്നേഹാദരം

ദുബായ്: 35 വർഷമായി ദുബായിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ഹരിതം കൊച്ചുബാവ പുരസ്കാര ജേതാവ് ബഷീർ തിക്കോടിയ്ക്ക് സുഹൃത് സംഘത്തിന്റെ സ്നേഹാദരം. യുഎഇ ഗവൺമെന്റിന്റെ ഗോൾഡൻ വീസ ലഭിച്ചതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് "സ്നേഹ സംഗമം" എന്ന പേരിൽ ചടങ്ങ് ഒരുക്കി ആദരിച്ചത്.

അൽ ബുസ്താൻ സെൻട്രറിൽ നടന്ന പരിപാടിയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹസ്സൻ ഫ്ലോറ, ഇക്ബാൽ മാർക്കോണി ഇ സി എച്ച്, ഡോ. മുഹമ്മദ് കാസിം, മുരളി മാസ്റ്റർ, രഘുനാഥൻ, പാൻ ഗൾഫ് ബഷീർ, കരീം വെങ്കിടങ്, ഇ.പി ജോണ്‍സന്‍, റിയാസ് ചേലേരി, അഡ്വ. സഫീർ മുസ്തഫ, റിയാസ് കിൽട്ടൻ, ത്വൽഹത്ത് ഫോറം ഗ്രുപ്പ്, സിറാജ് ആസ്റ്റർ ,അഡ്വ. ഷറഫുദ്ദീൻ, ഫയാസ് നന്മണ്ട,നിസാർ നരിക്കുനി, ചാക്കോ ഊളക്കാടൻ, ഹക്കീം വാഴക്കാല, റഫീഖ് സിയാന, ബഷീർ ബെല്ലോ,അനസ് നരിക്കുനി,സഫീൽ കണ്ണൂർ, ജയപ്രകാശ് പയ്യന്നൂർ, യൂനുസ് തണൽ, ഫിറോസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.ഷംലാൽ അഹ്‌മദും ഹസൻ ഫ്ലോറയും ബഷീർ തിക്കോടിയ്ക്ക് മൊമന്റോ സമ്മാനിച്ചു.

ബഷീർ തിക്കോടിയുടെ സാംസ്കാരിക സംഭാവനകളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും പ്രശംസിച്ചാണ് സംസാരിക്കുന്നവർ രംഗത്തെത്തിയത്. പ്രവാസ ലോകത്ത് ആയിരത്തിലധികം വേദികളിൽ പ്രഭാഷണം നടത്തിയ ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണെന്ന് സദസ്സ് ഓർമ്മപ്പെടുത്തി.

പാട്ടും ചുമന്നൊരാൾ, കാഫ്മല കണ്ട ഇശൽക്കാറ്റ്, നാം ഒരു തോറ്റജനത, മരുഭൂമിയുടെ സൗമ്യ സപര്യ, മഞ്ഞുതുള്ളിയിൽ അഗ്നിബാധ, കൊലവിളികൾക്കും നിലവിളികൾക്കും ഇടയിൽ,എപിഗ്രാഫ് തുടങ്ങിയ പത്തോളം പുസ്തകങ്ങൾ ബഷീർ തിക്കോടി രചിച്ചിട്ടുണ്ട്. ഇദ്ദേഹം എഡിറ്റ് ചെയ്ത 101 അമ്മമാരെ കുറിച്ചുള്ള - 'അമ്മ ഹൃദയതാരകം' എന്ന പുസ്തകം ഏതാനും മാസങ്ങൾക്ക് വൻജനാബലിയുടെ സാന്നിധ്യത്തിൽ ഷാർജയിൽ പ്രകാശനം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.