ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെ നിന്നയാളാണ്; പി.ടി തോമസിനെ ഒരിക്കലും മറക്കില്ലെന്ന് നടി ഭാവന

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെ നിന്നയാളാണ്; പി.ടി തോമസിനെ ഒരിക്കലും മറക്കില്ലെന്ന് നടി ഭാവന

കൊച്ചി: തന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പി.ടി തോമസെന്ന് നടി ഭാവന. തൃക്കാക്കര മണ്ഡലത്തില്‍ സംഘടിപ്പിച്ച ആശാപ്രവര്‍ത്തകര്‍ക്ക് ഹൃദയാഭിവാദ്യം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നടി. ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്‌നത്തില്‍ കൂടെ നില്‍ക്കാന്‍ വലിയ മനസ് തന്നെ വേണമെന്നും അത് പി.ടി തോമസിന് ഉണ്ടായിരുന്നുവെന്നും ഭാവന പറഞ്ഞു.

നമ്മുടെ ജീവിതത്തില്‍ ഇത് പോലുള്ള ഒരുപാട് പേരെ കണ്ടുമുട്ടാന്‍ പറ്റില്ല. തനിക്കും തന്റെ കുടുംബത്തിനും സാറിനെ ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെയൊരു പരിപാടിയിലേക്ക് ഉമാ തോമസ് വിളിച്ചപ്പോള്‍ എന്തായാലും പങ്കെടുക്കണമെന്ന് തോന്നി. ഈ ചടങ്ങിലേക്ക് ഉമച്ചേച്ചി വിളിക്കുക എന്ന് പറഞ്ഞാല്‍ പി.ടി തോമസ് സാര്‍ വിളിക്കുന്നത് പോലെ തന്നെയാണ്. ഇതുപോലുള്ള പരിപാടിയില്‍ പങ്കെടുത്ത് പോകുന്നതാണ് തനിക്ക് സന്തോഷമാണെന്നും ഭാവന പറഞ്ഞു.

ചിറകുകളില്ലാത്ത മാലാഖമാരെന്നാണ് ആശാപ്രവര്‍ത്തകരെ വിശേഷിപ്പിക്കേണ്ടതെന്നും നടി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.