പൂഞ്ഞാറില്‍ ആരാധന തടസപ്പെടുത്തി മുസ്ലീം യുവാക്കളുടെ ബൈക്ക് റൈസിങ്; ചോദ്യം ചെയ്ത വൈദികനെ വാഹനം ഇടിച്ചു വീഴ്ത്തി

പൂഞ്ഞാറില്‍ ആരാധന തടസപ്പെടുത്തി മുസ്ലീം യുവാക്കളുടെ ബൈക്ക് റൈസിങ്; ചോദ്യം ചെയ്ത വൈദികനെ വാഹനം ഇടിച്ചു വീഴ്ത്തി

കാഞ്ഞിരിപ്പള്ളി: പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറാന പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് അക്രമകാരികളായ ഒരുപറ്റം മുസ്ലീം യുവാക്കള്‍ ബൈക്കിടിച്ച് വീഴ്ത്തി. ആരാധനാ നടന്നുകൊണ്ടിരിക്കെ പള്ളിമുറ്റത്ത് കടന്ന യുവാക്കള്‍ ബൈക്ക് റൈസിങ് നടത്തുകയായിരുന്നു.

ശബ്ദംമൂലം ആരാധന തടസപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം ചോദിക്കാന്‍ പുറത്തിറങ്ങിയ വൈദികനെ അക്രമാസക്തരായ യുവാക്കള്‍ രണ്ട് തവണ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം കാറുകളിലും ചിലര്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അക്രമികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് ഗേറ്റ് അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയാണ് സംഭവം. പരിക്കേറ്റ ഫാ. തോമസ് ആറ്റുച്ചാലിനെ പരിക്കുകളോടെ പാല മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോമ്പ് കാലം ആയതിനാല്‍ പള്ളിയില്‍ ഇന്ന് ആരാധന നടക്കുന്ന സമയം നോക്കിയാണ് അക്രമകാരികളായ യുവാക്കള്‍ എത്തിയത്.

ഈരാറ്റുപേട്ട പൊലീസും പാലാ ഡിവൈഎസ്പിയും പള്ളിയിലെത്തി സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്.
വൈദികനെതിരെ ഉണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നു. സര്‍ക്കാര്‍തലത്തില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ക്രൈസ്ത വിശ്വാസികളും ആവശ്യപ്പെട്ടു.

അക്രമികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. ദേവാലയത്തിനകത്ത് കയറി പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പുരോഹിതന്‍മാരെ ആക്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പ്രത്യേകിച്ച് മുസ്ലീം സമുദായത്തില്‍പ്പെട്ട സംഘങ്ങളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരെ സഭാ ഒന്നടങ്കം ശബ്ദം ഉയര്‍ത്തുകയാണ്.

പള്ളി കോമ്പൗണ്ടില്‍ ലഹരി ഉപയോഗിച്ച് സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടത്തെ ചോദ്യം ചെയ്ത ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചിതിനെതിരെ പാലാ രൂപത എസ്.എം.വൈ.എം, എകെസിസി, പിതൃവേദി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു.

സംഭവത്തില്‍ പൊലീസ് ശക്തമായ അന്വേഷണം നടത്തണമന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആവശ്യപെട്ടു. എസ്.എം.വൈ.എം പാലാ രൂപത പ്രസിഡന്റ് എഡ്വിന്‍ ജോഷി, ഡയറക്ടര്‍ റവ. ഫാ മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ പ്രസംഗിച്ചു. ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.