ലണ്ടന്‍: ഒരു മാസം മുമ്പ് സ്റ്റുഡന്റ് വിസയില്‍ യു.കെയിലെത്തിയ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമണ്‍(25) ആണ് മരിച്ചത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് റോഹാംപ്റ്റണില്‍ എം.എസ്.സി ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. രാജസ്ഥാനില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് ഡേവിഡ് സൈമണ്‍.
ലണ്ടന്‍ ചാറിങ് ക്രോസ് എന്‍.എച്ച്.എസ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചാറിങ് ക്രോസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ രക്താര്‍ബുദമാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലു മലയാളികള്‍ യു.കെയില്‍ അര്‍ബുദ രോഗ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട ഡേവിഡ് സൈമണ്‍ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റി ഒത്തിരി പ്രതീക്ഷയോടെയാണ് പഠനത്തിനായി ലണ്ടനില്‍ എത്തിയത്.
കുടുംബത്തിന് അത്താണിയാകേണ്ട ഡേവിഡിന്റെ ആകസ്മികവും അപ്രതീക്ഷിതവുമായ വേര്‍പാടിന്റെ തീരാവേദനയിലാണ് ഇപ്പോള്‍ കുടുംബവും സുഹൃത്തുക്കളും. വിദ്യാഭ്യാസ ലോണ്‍ ഉള്‍പ്പെടെയുള്ള സഹായത്താലാണ് മെച്ചപ്പെട്ട പഠനവും മികച്ച ജോലിയും തേടി ഡേവിഡ് ലണ്ടനിലെത്തിയത്. സംസ്‌കാരം കേരളത്തില്‍ നടത്താനാണ് തീരുമാനം. ഇവിടുത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഡേവിഡിന്റെ സുഹൃത്തുക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.