കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണd കസ്റ്റഡിയിലെടുത്തത്. കേസിൽ കഴിഞ്ഞ ദിവസം പ്രതിചേര്‍ത്ത എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടെയുള്ള 11 പേര്‍ ഇപ്പോഴും ഒളിവിലാണ്.
സംഭവത്തില്‍ ഇനി 11 പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് കല്പറ്റ ഡിവൈ.എസ്.പി. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളടക്കം സ്വീകരിച്ച് വരികയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിവൈ.എസ്.പി. ടി.എന്‍. സജീവ് മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ധാര്‍ഥനെതിരേ ആള്‍ക്കൂട്ട വിചാരണ നടന്നു. ഇതില്‍ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്നയാളെയാണ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. നിലവില്‍ കുറ്റകൃത്യത്തെക്കുറിച്ച് മാത്രമാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ രാഷ്ട്രീയബന്ധങ്ങള്‍ സംബന്ധിച്ച അന്വേഷണം നടത്തിയിട്ടില്ല. കുറ്റകൃത്യം നടന്നത് ഹോസ്റ്റലില്‍വെച്ചാണ്. പ്രതികളെല്ലാം ഹോസ്റ്റലിലെ അന്തേവാസികളാണ്.
രഹാന്‍ എന്ന വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥനെ ഫോണില്‍വിളിച്ച് തിരികെ കാമ്പസിലെത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും പ്രതികളായ വിദ്യാര്‍ഥികളെ കോളേജില്‍നിന്നും ഹോസ്റ്റലില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് ഒത്തുകളിയുണ്ടെന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഡിവൈ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.