എബിലിറ്റി ഫൗണ്ടേഷൻ കലാകാരന്മാർക്ക് സ്വീകരണം നൽകി

എബിലിറ്റി ഫൗണ്ടേഷൻ കലാകാരന്മാർക്ക് സ്വീകരണം നൽകി

ദുബായ്: കൊണ്ടോട്ടി പുളിക്കൽ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ കലാകാരന്മാർക്ക് ദുബായ് എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.

മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് അബുഹൈലിലെ വുമൺസ് അസോസിയേഷനിൽ വെച്ച് നടക്കുന്ന 'സ്നേഹ സ്പർശം' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഭിന്നശേഷിക്കാരായ 15 കലാകാരന്മാർ ദുബായിൽ എത്തിയത്.

കബീർ ടെലികോൺ, ഫഹിയാസ് ഡീപ്സി, ഉബൈദ് നീലിയത്ത്, നൗഷാദ് അപ്പോടെക്ക്, സലീം ആദാർഗോൾഡ്, ജാഫർ മാനു, ഷഫീൽ കണ്ണൂർ, ഫായിസ്, സഫ്‌വാൻ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു. 'സ്നേഹ സ്പർശം' പരിപാടിയിൽ എബിലിറ്റി ഫൗണ്ടേഷൻ കലാകാരന്മാർ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. സിനിമാ പിന്നണി ഗായിക സിന്ധു പ്രേംകുമാർ,ഗായകൻമാരായ അക്ബർ ഖാൻ, ഫാമിസ് മുഹമ്മദ് തുടങ്ങിയവരുടെ ഗാനമേളയും ഉണ്ടാവും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.