കൊച്ചി: വയനാട്ടിലെ വെറ്റിനറി കോളേജിൽ മരണപ്പെട്ട വിദ്യാർഥിയുടെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് മനുഷ്യ ജീവനെ ആദരിക്കുന്നവരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
മക്കളെ ഉന്നത വിദ്യാഭ്യാസത്തിന് കോളേജിലേക്കയക്കുന്ന മാതാപിതാക്കളിലും പഠിക്കുന്ന വിദ്യാർത്ഥികളിലും ഭീതിയുളവാക്കുന്ന സാഹചര്യം ഉണ്ടാകരുത്. കലാശാലകൾ കലാപ കേന്ദ്രങ്ങളാക്കി മാറ്റുവാൻ ആരെയും അനുവദിക്കരുതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
ക്യാമ്പസ് രാഷ്ട്രീയം ക്രിമിനൽ കൂട്ടങ്ങളെ സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് പ്രൊലൈഫ് വ്യക്തമാക്കി. വിദ്യാർത്ഥികളിൽ അക്രമ വാസന വളരുന്നത് ഗൗരവമായി നീരിക്ഷിക്കണം. യുവാക്കളിലെ വയലൻസ് മാനസികാരോഗ്യ പ്രശ്നമായി വളരാതെ പൊതു സമൂഹം ശ്രദ്ധിക്കണമെന്നും പ്രൊലൈഫ് അപ്പോസ്തലേറ്റ് പറഞ്ഞു.
വിദ്യാർത്ഥി സംഘടനകൾ അക്രമങ്ങളെ ഒരു സാഹചര്യത്തിലും പ്രോത്സാഹിപ്പിക്കരുത്. അക്രമങ്ങളെ ശക്തമായി അപലപിക്കുവാനും നടപടികൾ സ്വീകരിക്കുവാനും വിദ്യാർത്ഥി സംഘടനകൾ മുന്നോട്ട് വരണമെന്നും പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.