ക്യാമ്പസുകളിൽ അക്രമങ്ങളും കൊലപാതകങ്ങളും: കേരളം എന്ത് പഠിപ്പിക്കുന്നു; കെസിവൈഎം

ക്യാമ്പസുകളിൽ അക്രമങ്ങളും കൊലപാതകങ്ങളും: കേരളം എന്ത് പഠിപ്പിക്കുന്നു; കെസിവൈഎം

മാനന്തവാടി: കലാലയം ചോരയിൽ മുക്കുന്ന നരാധപൻമാർക്കുള്ള സംരക്ഷണ കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറുന്നുവെന്ന് കെസിവൈഎം മാനന്തവാടി രൂപത. 

അക്രമങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുമ്പോൾ, സാധാരണക്കാരുടെ മനസ്സിൽ ഉയരുന്ന ചോദ്യം "കേരളം എന്ത് പഠിപ്പിക്കുന്നു" എന്നതാണെന്ന് കെസിവൈഎം ചൂണ്ടിക്കാട്ടി.

കലാലയത്തിൽ ഇനിയോരു ജീവൻ പൊലിയരുതെന്നും, രാഷ്ട്രീയ ചെകുത്താൻമാർക്കുള്ള ബലിയാടുകൾ ഇനിയും ഉണ്ടാവരുതെന്നും, കലാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് സമ്പൂർണ സംരക്ഷണം ഒരുക്കാൻ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കത്തടത്തിൽ ആവശ്യപ്പെട്ടു.

കലാലയത്തിലെ മൂല്യബോധമില്ലാത്ത, അധാർമികളായ അസുരന്മാർക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ നല്കണമെന്നും നാളെയുടെ ഭാവി തലമുറക്ക് സമാധാനത്തിൽ ജീവിക്കുവാൻ സാഹചര്യമുണ്ടാക്കണമെന്നും അതിനായി ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥ വൃന്ദങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നും ശക്തമായ നടപടികൾ സ്വീകരിച്ചു കൊണ്ട്, കലാലയങ്ങളെ രക്ത ചൊരിച്ചിലിൽ നിന്ന് സംരക്ഷിക്കണമെന്നും രൂപത സമിതി ആവശ്യപ്പെട്ടു.

കെസിവൈഎം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ്, ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്. എച്ച് തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.