വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകും

വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകും

വത്തിക്കാൻ സിറ്റി: ഓശാന ഞായറാഴ്ചയിലെയും വിശുദ്ധവാരത്തിലെയും തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. പരിശോധനകള്‍ക്കായി ആശുപത്രി സന്ദര്‍ശിച്ച പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കേയാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.

പാപ്പയുടെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ ഒലിവിന്‍ ചില്ലകളേന്തിയ കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും അല്‍മായരുടെയും ആഘോഷമായ പ്രദിക്ഷിണത്തോടെ ആരംഭിക്കും. പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യബലിയും എവിടെവച്ചായിരിക്കുമെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തിയിട്ടില്ല.

ദുഃഖവെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് പാപ്പ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രാത്രി 9:15-ന് മെഴുകുതിരികളുമായി റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കും പാപ്പ നേതൃത്വം നല്‍കും.

ദുഖശനി വൈകിട്ട് എഴക്ക് പാപ്പ കാര്‍മികത്വം വഹിക്കുന്ന ഈസ്റ്റര്‍ ജാഗരണ ദിവ്യബലി ആരംഭിക്കും. ഈസ്റ്റര്‍ ദിനം രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പാപ്പ കാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയും തുടര്‍ന്ന് ഉച്ചക്ക് നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള പാപ്പയുടെ ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദവും ഉണ്ടായിരിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.