കൊച്ചി: കേരളത്തില്‍ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ അല്‍മായ സംഘടനയായ ചെറുപുഷ്പ (ലിറ്റല്‍ ഫ്ളവര്‍) മിഷന്‍ ലീഗി'ന്റെ അന്തര്‍ദേശീയ വാര്‍ഷിക സമ്മേളനം മാര്‍ച്ച് രണ്ടിന് ഓണ്‍ലൈനായി നടത്തി. സീറോ മലബാര്‍ സഭാ തലവനും മിഷന്‍ ലീഗിന്റെ രക്ഷാധികാരിയുമായ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യപ്രഭാഷണം നടത്തി. ദൈവവിളി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍, ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, മിസിസാഗാ രൂപതാ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യൂറോപ്യന്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു.
മിഷന്‍ ലീഗ് അയര്‍ലന്‍ഡ് സമിതി ജനറല്‍ സെക്രട്ടറി ജിന്‍സി ജോസഫ്, ഖത്തര്‍ സമിതി ജോയിന്റ് സെക്രട്ടറി ജെന്നിഫര്‍ അഭിലാഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മിഷന്‍ ലീഗ് അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കല്‍ സ്വാഗതവും ജനറല്‍ ഓര്‍ഗനൈസര്‍ ജോണ്‍ കൊച്ചുചെറുനിലത്ത് നന്ദിയും രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.
സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തില്‍ 1947 ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷന്‍ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തില്‍ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളര്‍ന്ന് പന്തലിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ വെളിയില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച മിഷന്‍ ലീഗ് ഇന്ന് അമേരിക്ക, കാനഡ, യു.കെ, ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.
ചെറുപുഷ്പ മിഷന്‍ ലീഗി'ന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ആരംഭത്തിലാണ് ഔദ്യോഗിക അന്തര്‍ദേശീയ സമിതിയെ തിരഞ്ഞെടുത്തത്. ഫാ. ജെയിംസ് പുന്നപ്ലാക്കല്‍ - ജര്‍മ്മനി (ഡയറക്ടര്‍), ഫാ. മാത്യു മുളയോലില്‍ - യു.കെ, സിസ്റ്റര്‍ ആന്‍ ഗ്രേസ് - ഇന്ത്യ, സിസ്റ്റര്‍ ആഗ്നസ് മരിയ - അമേരിക്ക (വൈസ് ഡയറക്ടര്‍മാര്‍), ഡേവീസ് വല്ലൂരാന്‍ - ഇന്ത്യ (പ്രസിഡന്റ്), ഏലികുട്ടി എടാട്ട് (വൈസ് പ്രസിഡന്റ്), ബിനോയ് പള്ളിപ്പറമ്പില്‍ - ഇന്ത്യ (ജനറല്‍ സെക്രട്ടറി), ജോജിന്‍ പോള്‍ - യു.കെ (ജോയിന്റ് സെക്രട്ടറി), ജോണ്‍ കൊച്ചുചെറുനിലത്ത് - ഇന്ത്യ (ജനറല്‍ ഓര്‍ഗനൈസര്‍), സിജോയ് പറപ്പള്ളില്‍ - അമേരിക്ക, ജെന്‍തിന്‍ ജെയിംസ് - യു.കെ, ഷാജി മാത്യു - ഖത്തര്‍, ജോണ്‍സന്‍ കാഞ്ഞിരക്കാട്ട് - ഇന്ത്യ (റീജിയണല്‍ ഓര്‍ഗനൈസര്‍മാര്‍), സുജി പുല്ലുകാട്ട് - ഇന്ത്യ, ടിസന്‍ തോമസ് - അമേരിക്ക, ജോര്‍ഡി നുമ്പേലി - ഖത്തര്‍, ദീപാ എ - ഇന്ത്യ, ഫാ. ആന്തണി തെക്കേമുറി - ഇന്ത്യ (എക്സിക്യൂട്ടീവ് മെംബേര്‍സ്) എന്നിവരാണ് അന്തര്‍ദേശീയ സമിതിയിലെ അംഗങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.