മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം കിട്ടി; ജീവനക്കാര്‍ക്ക് നാളെ നല്‍കിയേക്കും, നിയന്ത്രണം ഉണ്ടാകാനും സാധ്യത

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം കിട്ടി; ജീവനക്കാര്‍ക്ക് നാളെ നല്‍കിയേക്കും, നിയന്ത്രണം ഉണ്ടാകാനും സാധ്യത

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നാം ദിനവും ശമ്പളം കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച തന്നെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും മാസാദ്യം തന്നെ ശമ്പളം ലഭിച്ചു.

അഞ്ചേകാല്‍ ലക്ഷം വരുന്ന ജീവനക്കാര്‍ക്ക് മുഴുവന്‍ ഒറ്റ ദിവസം ശമ്പളം നല്‍കുക എന്നത് പ്രായോഗികമാണോയെന്ന സംശമാണ് ഉയരുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നത് എന്നതോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.

മാര്‍ച്ച് നാല് തിങ്കളാഴ്ച ചില ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുമെന്നാണ് വിവരം. രണ്ടോ മൂന്നോ ഗഡുക്കളായിട്ടാകും ശമ്പളം ക്രെഡിറ്റ് ചെയ്യുകയെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതുമല്ലെങ്കില്‍ പിന്‍വലിക്കാന്‍ കഴിയുന്ന തുകയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.

നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും സമാനമായ രീതിയിലാണ് ശമ്പളം വൈകിയിരുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടോ മൂന്നോ ദിവസം വൈകി ശമ്പളം എത്തി. പിന്നീട് മാസം പകുതി കഴിയുമ്പോള്‍ ലഭിക്കുമെന്ന അവസ്ഥയായി. ഒടുവില്‍ ശമ്പളമേ കിട്ടാത്ത സാഹചര്യവും മാസം പകുതിയാകുമ്പോള്‍ കഴിഞ്ഞ മാസത്തെ പകുതി ശമ്പളം കിട്ടുന്ന അവസ്ഥയുമാണ് ജീവനക്കാര്‍ നേരിടുന്നത്.

നിലവില്‍ എല്ലാവര്‍ക്കും ശമ്പളം വൈകുന്നുവെന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.