വാഷിങ്ടണ്‍: ജനവിധി എതിരായിട്ടും അധികാരം വിട്ടൊഴിയാന്‍ വിസമ്മതിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ അമേരിക്കക്കാരുടെ പ്രതിഷേധം തണുത്തിട്ടില്ല.
ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മുമ്പ് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വൈറ്റ് ഹൗസില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച വിമാനം കയറിയശേഷം ഡോണള്‍ഡ് ട്രംപ് കുടുംബസമേതം താമസിക്കുന്ന ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടിനു മുകളില്‍ കൂറ്റന്‍ ബാനറുകളുമായി വിമാനം പറത്തിയാണ് ഏറ്റവും ഒടുവില്‍ നാട്ടുകാര്‍ പരിഹാസവും പ്രതികാരവും പ്രകടമാക്കിയത്.
'എക്കാലത്തെയും ഏറ്റവും മോശം പ്രസിഡന്റ്', 'നാണംകെട്ട് തോറ്റവന്‍' എന്നിങ്ങനെയാണ് ബാനറുകളില്‍ എഴുതിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ ട്രംപിനെ ട്രോളി നശിപ്പിക്കുമ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ പരിഹാസത്തിന് മറ്റു വഴികള്‍ കണ്ടെത്തിയത്. രണ്ടു വിമാനങ്ങളാണ് ട്രംപിന്റെ ഭവനത്തിന് മുന്നിലും ഫ്‌ളോറിഡ തീരങ്ങളിലും വട്ടമിട്ടുപറന്നത്.
സംഘാടകര്‍ ആരെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേ സമയം, വൈറ്റ്ഹൗസ് വിട്ട ട്രംപ് തങ്ങളുടെ സ്വന്തം ഫ്‌ളോറിഡയില്‍ എന്തിന് എത്തിയെന്ന് ചോദിച്ച് പരസ്യമായി ചില നാട്ടുകാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.