അധികാരത്തിലെത്തിയാല്‍ 30 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി; യുവാക്കള്‍ക്കായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

അധികാരത്തിലെത്തിയാല്‍ 30 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി; യുവാക്കള്‍ക്കായി കോണ്‍ഗ്രസിന്റെ  പ്രകടന പത്രിക

ജയ്പുര്‍: യുവജനങ്ങളെ കൈയ്യിലെടുക്കാന്‍ രാജ്യത്തെ യുവാക്കള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവില്‍ ഒഴിവുള്ള 30 ലക്ഷത്തോളം തസ്തികകള്‍ നികത്തും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5000 കോടി, ബിരുദധാരികള്‍ക്ക് അപ്രന്റിസിഷിപ്പ് എന്നിങ്ങനെ വന്‍ പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലാണ് പ്രഖ്യാപനം. യുവാക്കള്‍ക്കായുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയിട്ടുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഒഴിഞ്ഞു കിടക്കുന്ന ഏകദേശം 30 ലക്ഷം തസ്തികകള്‍ നികത്തുമെന്നും കര്‍ഷകര്‍ക്ക് വിളകളുടെ താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ന്യായ് യാത്ര പ്രവേശിച്ചപ്പോഴാണ് പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ ഏതൊരു യുവ ബുരുദധാരിക്കും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അപ്രന്റിസിഷിപ്പിന് അവകാശമുണ്ട്. അവര്‍ക്ക് ഒരു വര്‍ഷം അപ്രന്റിസിഷിപ്പ് ലഭ്യമാക്കും. ഒരു ലക്ഷം രൂപയും ഇക്കാലയിളവില്‍ ലഭിക്കും. തൊഴിലിനുള്ള അവകാശം കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.