കോണ്‍ഗ്രസ്, ബിജെപി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും; രണ്ടാം ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാവും

കോണ്‍ഗ്രസ്, ബിജെപി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും; രണ്ടാം ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം  ഉടന്‍ ഉണ്ടാവും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്, ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ഇന്ന് ചേരും. വിവിധ സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനവും വൈകാതെ ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ 195 സ്ഥാനാര്‍ഥികളെ ബിജെപിയും 39 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസും പ്രഖ്യാപിച്ചു.

കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, തമിഴ്നാട്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാകും ഇന്നത്തെ കോണ്‍ഗ്രസ് യോഗത്തില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. വൈകുന്നേരം ആറിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സംസ്ഥാന നേതാക്കളും പങ്കെടുക്കും.

ബിജെപി യോഗവും വൈകുന്നേരം ആറിനാണ് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയും അമിത് ഷാ അടക്കമുള്ള മറ്റ് മുതിര്‍ന്ന നേതാക്കളും സംബന്ധിക്കും.

ബിജെപി കേരളത്തില്‍ നാല് സീറ്റുകളിലേക്ക് കൂടി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തിലെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിരുന്നു. 150 സ്ഥാനാര്‍ഥികളെ ബിജെപി രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിക്കും. പത്മജ വേണുഗോപാലിനെ ബിജെപി സ്ഥാനാര്‍ഥി ആക്കുമോ എന്നതില്‍ ആഭ്യൂഹം നിലനില്‍ക്കുന്നണ്ട്.

മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ മത്സര രംഗത്തിറങ്ങണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമോയെന്നത് യോഗത്തില്‍ ചര്‍ച്ചയാകും.

സിപിഎം പോളിറ്റ് ബ്യൂറോ യോഗവും ഇന്ന് ഡല്‍ഹിയില്‍ ചേരും. തെലങ്കാന, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമായി മത്സരിക്കാനാണ് സിപിഎം തീരുമാനം. എന്നാല്‍ തെലങ്കാനയിലും രാജസ്ഥാനത്തിലും കോണ്‍ഗ്രസ് സീറ്റ് വിഭജനത്തിന് തയ്യാറായിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.