മുംബൈ: മുംബൈയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ക്ക് മാറ്റം വരുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. ബ്രിട്ടീഷ് കാലത്തെ പേരുകളുള്ള റെയില്‍വേ സ്റ്റേഷനുകളാണ് ഇനി പുതിയ പേരുകളില്‍ അറിയപ്പെടുക. സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.
ബുധനാഴ്ച മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊളോണിയല്‍ കാലത്തെ പേരുകള്‍ മാറ്റുന്നുവെന്നാണ് മുഖ്യമന്ത്രി പുതിയ തീരുമാനം സംബന്ധിച്ച് വ്യക്തമാക്കിയത്.
മുംബൈയില്‍ പുനര്‍നാമകരണം ചെയ്യാന്‍ പോകുന്ന എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇവയാണ്.
മുംബൈ സെന്‍ട്രല്‍ ഇനി അറിയപ്പെടുക ജഗന്നാഥ് ശങ്കര്‍ സേത്തിന്റെ പേരിലാണ്. കറി റോഡ് ലാല്‍ബാഗ് എന്നും സാന്‍ഡ്ഹര്‍സ്റ്റ് റോഡ് ഡോംഗ്രി എന്നുമായി മാറും.
മറൈന്‍ ലൈനുകള്‍ക്ക് മുംബാദേവിയെന്നും ചാര്‍ണി റോഡ് ഗിര്‍ഗാവെന്നും കോട്ടണ്‍ ഗ്രീന്‍ കാലാചൗക്കിയെന്നും കിങ്‌സ് സര്‍ക്കിളിനെ തീര്‍ത്ഥകര്‍ പാര്‍ശിവനാഥെന്നും ഡോക്ക്യാര്‍ഡ് റോഡിന്റെ പേര് മസ്ഗാവ് എന്നുമാണ് പുനര്‍നാമകരണം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.