ലൈംഗിക ദുരുപയോഗ ആരോപണം കെട്ടിച്ചമച്ചത്; ഫ്ലോറിഡയിൽ ഗ്രാമി അവാർഡ് ജേതാവായ വൈദികനെ കുറ്റവിമുക്തനാക്കി

ലൈംഗിക ദുരുപയോഗ ആരോപണം കെട്ടിച്ചമച്ചത്; ഫ്ലോറിഡയിൽ ഗ്രാമി അവാർഡ് ജേതാവായ വൈദികനെ കുറ്റവിമുക്തനാക്കി

തല്ലാഹസ്സി: ഗ്രാമി അവാർഡ് ജേതാവായ ഫ്ലോറിഡയിലെ ഫാദർ ജെറോം കെയ്‌വെലിനെതിരെ ഉയർന്നു വന്ന ലൈംഗിക ദുരുപയോഗ ആരോപണം കെട്ടിച്ചമച്ചത്. 2013 ലും 2014 ലും ഫാദർ ജെറോം കെയ്‌വെൽ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്ന ആരോപണത്തിന് പിന്തുണയ്ക്കാൻ തെളിവുകളൊന്നുമില്ല എന്ന് ഫ്ലോറിഡയിലെ വെനീസിലെ ബിഷപ്പ് ഫ്രാങ്ക് ദിവാനെ കഴിഞ്ഞ ആഴ്ച പൂണ്ട ഗോർഡയിലെ സേക്രഡ് ഹാർട്ട് പറഞ്ഞു.

വൈദികനെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പദവികളിൽ നിന്ന് മാറ്റിയിരുന്നു. തനിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ വൈദികൻ നേരത്തെ തന്നെ നിഷേധിച്ചിരുന്നു.കുറ്റാരോപിതൻ ക്ഷമാപണം അറിയിക്കുകയും ചെയ്തു. ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ഏകകണ്ഠമായി കണ്ടെത്തിയെന്ന് ബിഷപ്പ് പറഞ്ഞു.

ശുശ്രൂഷയിലേക്ക് ഫാദർ കെയ്‌വെലിനെ തിരികെ കൊണ്ടുവരണമെന്ന് രൂപതാ അവലോകന ബോർഡ് അറിയിച്ചതിനെ തുടർന്ന് ശുശ്രൂഷയിൽ തിരിച്ചെടുത്തു. അതിനാൽ വിഷയം അവസാനിപ്പിച്ചതായും ഫാദർ ജെറോം കെയ്‌വെലിൻ്റെ സൽപ്പേര് പുനസ്ഥാപിച്ചതായും ബിഷപ്പ് പറഞ്ഞു.

2004 മുതൽ പൂണ്ട ഗോർഡ പള്ളിയുടെ പാസ്റ്ററാണ് കെയ്‌വെൽ. സെൻ്റ് ഫ്രാൻസിസ് യൂണിവേഴ്‌സിറ്റിയിലും സെൻ്റ് വിൻസെൻ്റ് ഡി പോൾ റീജിയണൽ സെമിനാരിയിലുമാണ് വൈദിക പഠനം നടത്തിയത്. 1985 ൽ അദ്ദേഹം വിനൻസ് എന്ന സുവിശേഷ ഗ്രൂപ്പുമായി ചേർന്ന് ഗ്രാമി നേടിയ "ലെറ്റ് മൈ പീപ്പിൾ ഗോ" എന്ന ആൽബം റെക്കോർഡ് ചെയ്‌തു. 1991ൽ പട്ടം സ്വീകരിച്ച ഫാദർ അതിന് ശേഷം രണ്ട് ആൽബങ്ങൾ കൂടി പുറത്തിറക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.