രാജ്യത്തെ ആദ്യ പുനരുപയോഗ വിക്ഷേപണ വാഹനം; ഐഎസ്ആര്‍ഒയുടെ 'പുഷ്പക്' പരീക്ഷണം വിജയം

 രാജ്യത്തെ ആദ്യ പുനരുപയോഗ വിക്ഷേപണ വാഹനം; ഐഎസ്ആര്‍ഒയുടെ 'പുഷ്പക്' പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന ആദ്യത്തെ സ്വദേശീയ വിക്ഷേപണ വാഹനം പുഷ്പക് പരീക്ഷണം വിജയം. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ചായിരുന്നു പരീക്ഷരാവിലെ 7.10 നാണ് പരീക്ഷണം നടന്നത്.

ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാലര കിലോമീറ്റര്‍ ഉയരത്തില്‍ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇടുകയായിരുന്നു. പേടകം സ്വയം ദിശ മാറ്റി ലാന്‍ഡ് ചെയ്തതായും പരീക്ഷണം വിജയിച്ചയായും ഐഎസ്ആഒ അറിയിച്ചു. പുഷ്പകിന്റെ രണ്ടാം ലാന്‍ഡിങാണ് പൂര്‍ത്തിയായത്.

കഴിഞ്ഞ തവണ നേരെ റണ്‍വേയുടെ ദിശയിലേക്കാണ് പേടകത്തെ ഇട്ടത്. ഇത്തവണ അല്‍പം വശത്തേക്ക് മാറിയാണ് പേടകത്തെ താഴേക്കിട്ടത്. ദിശ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായിരുന്നു ഈ മാറ്റം.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആദ്യ ആര്‍എല്‍വി ലാന്‍ഡിങ് പരീക്ഷണം നടന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാന്‍ഡിങ് പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.