തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 25. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് പത്ത് ദിവസം മുന്‍പ് വരെ പേര് ചേര്‍ക്കാവുന്നതാണ്. ഏപ്രില്‍ നാല് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നത്.
നാല് മാര്‍ഗത്തിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴിയും ബൂത്ത് ലെവല്‍ ഓഫിസറെ നേരിട്ട് ബന്ധപ്പെട്ടും അക്ഷയ കേന്ദ്രം വഴിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെങ്കിലും ഇത്തവണ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാകണമെന്നില്ല. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസറെ സമീപിച്ചാലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് voters.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.