യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഭക്ഷ്യ കയറ്റുമതി വര്‍ദ്ധിക്കുന്നു

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഭക്ഷ്യ കയറ്റുമതി വര്‍ദ്ധിക്കുന്നു

അജ്മാന്‍: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് അറബ് ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതി വർധിക്കുകയാണെന്ന് ഭക്ഷ്യോൽപന്ന കയറ്റുമതി രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. അറബ് വിഭവങ്ങളിൽ ഉപയോഗിക്കുന്ന തഹീന, വെളുത്ത എള്ള് എന്നിവയുടെ കയറ്റുമതി ഇന്ത്യയിലേക്ക് വർദ്ധിച്ചുവെന്ന് യുഎഇയിലെ പ്രമുഖ ഭക്ഷ്യോൽപന്ന നിർമാതാക്കളായ അൽ സിദാവി ഗ്രൂപ്പ് മേധാവി താലിബ് സാലിഹ് അൽസീദാവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മുംബൈയിലേക്കാണ് ഏറ്റവും കൂടുതൽ തഹീന കയറ്റി അയക്കപ്പെടുന്നത്. അറബ് മേഖലയിൽ നിന്ന് കൂടുതൽ വിദ്യാർഥികൾ ഇന്ത്യയിലെ സ്ഥാപനങ്ങളിൽ പഠിക്കുന്നത് മുംബൈയിലെ റെസ്റ്റോറന്റുകളിൽ അറബ് വിഭവങ്ങളുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. 15,00 ടൺ തഹീനയാണ് മുംബൈയിലേക്ക് കയറ്റി അയക്കുന്നത്. കേരളത്തിലേക്കും സാധ്യതകൾ വർധിക്കുകയാണെന്ന് താലിബ് സാലിഹ് അൽ സീദാവി പറഞ്ഞു. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് എള്ള് കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷെ, ഇന്ത്യയിലെ എള്ള് ബേക്കറി ഉൽപന്ന നിർമാണത്തിനാണ് ഉപയോഗിക്കുക.

തഹീന, ഹാമൂസ് എന്നിവ നിർമിക്കുന്ന വെളുത്ത എള്ള് കൂടുതൽ എത്തുന്നത് സുഡാനിൽ നിന്നാണ് ഇത്തരം 19 ലക്ഷം ടൺ എള്ള് അജ്മാനിലെത്തിക്കാൻ ചാഡ് എന്ന ആഫ്രിക്കൻ രാജ്യവുമായി അൽ സീദാവി കമ്പനി കരാർ ഒപ്പിട്ടിട്ടുണ്ട്. തുർക്കിയിലേക്കും, ഇന്ത്യയിലേക്കുമാണ് അജ്മാനിൽ നിന്ന് ഇവ കയറ്റി അയക്കുക. ഇതിനായി അജ്മാൻ സർക്കാറിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. തഹീന നിർമാണം വിപുലമാക്കാൻ സ്ഥാപനം പുതിയ സംവിധാനങ്ങൾ ഒരുക്കുകയാണെന്നും താലിബ് പറഞ്ഞു. ഫഹീമ, ജുലിയ, സലാഹ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.