സ്വവര്‍ഗാനുരാഗവും ഗര്‍ഭച്ഛിദ്രവും പ്രോത്സാഹിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തിനെതിരേ ഒപ്പുശേഖരണവുമായി സിറ്റിസണ്‍ഗോ; നിങ്ങള്‍ക്കും പങ്കുചേരാം

സ്വവര്‍ഗാനുരാഗവും ഗര്‍ഭച്ഛിദ്രവും പ്രോത്സാഹിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തിനെതിരേ ഒപ്പുശേഖരണവുമായി സിറ്റിസണ്‍ഗോ; നിങ്ങള്‍ക്കും പങ്കുചേരാം

ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കാനും കുടുംബ മൂല്യങ്ങള്‍ക്കു മേല്‍ പ്രഹരമേല്‍ക്കാനുമുള്ള തീവ്ര ഇടതുപക്ഷ വാദികളുടെ അജണ്ടയ്ക്കു വഴങ്ങുന്ന ഐക്യരാഷ്ട്ര സഭാ കമ്മിഷന്റെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീകളുടെ നില സംബന്ധിച്ച ഐക്യരാഷ്ട്ര കമ്മിഷന്റെ (വനിതാ സ്റ്റാറ്റസ് കമ്മീഷന്‍) 68-ാമത് സമ്മേളനമാണ് വിവാദങ്ങള്‍ക്കു കാരണമായിരിക്കുന്നത്.

പ്രകൃതി തത്വങ്ങളും പരമ്പരാഗത മൂല്യങ്ങളും മറന്ന് തീവ്ര ഇടതുപക്ഷക്കാരുടെയും സ്വവര്‍ഗാനുരാഗികളുടെയും സ്വാധീനത്തിനു വഴങ്ങി ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്ന അജണ്ടയ്‌ക്കെതിരേ പ്രതിഷേധ ക്യാമ്പെയ്‌നുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സിറ്റിസണ്‍ഗോ എന്ന സന്നദ്ധ സംഘടന.

സാര്‍വത്രികമായി ഗര്‍ഭച്ഛിദ്രം നടത്താനുള്ള നടപടികള്‍ ലഘൂകരിക്കുകയും സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്. അതിനൊപ്പം യുക്തിയുടെയും സത്യത്തിന്റെയും ശബ്ദങ്ങളെ നിശബ്ദമാക്കാനും പാര്‍ശ്വവത്കരിക്കാനുമാണ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്.

ജീവിതം, കുടുംബം, പരമ്പരാഗത മൂല്യങ്ങള്‍, ജീവശാസ്ത്രപരമായ യാഥാര്‍ത്ഥ്യം എന്നിവയുടെ സംരക്ഷകരെ തീവ്രവാദികളായി മുദ്രകുത്തുന്നതിലൂടെ ഗര്‍ഭച്ഛിദ്രങ്ങളെ പിന്തുണയ്ക്കുകയും
എല്‍ജിബിടി ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മറവിലുള്ള ഇത്തരം ഗൂഢമായ നീക്കങ്ങളെ നിര്‍ണായക പോരാട്ടത്തിലൂടെ എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് സിറ്റിസണ്‍ഗോ ഓര്‍മിപ്പിക്കുന്നു.

ഗര്‍ഭച്ഛിദ്രത്തിനുള്ള നടപടികള്‍ ലഘൂകരിക്കാനുള്ള ആവശ്യമാണ് കമ്മിഷന്റെ ഡ്രാഫ്റ്റില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. അതുപോലെ ആരോഗ്യത്തിനും ഭാവിക്കും ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അവഗണിച്ച് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ആവശ്യപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. അതിനെ പിന്തുണയ്ക്കുന്ന യു.എന്നിന്റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാണ്.

പ്രത്യയശാസ്ത്രമല്ല, ജീവശാസ്ത്രമാണ് ജീവിതത്തെ നിര്‍വചിക്കുന്നതെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന യുഎന്നിന്റെ അജണ്ടയെ എതിര്‍ക്കാനുമാണ് സിറ്റിസണ്‍ഗോയുടെ ശ്രമം. ഈ ഉദ്യമത്തില്‍ പങ്കുചേരാന്‍ എല്ലാവരെയും സിറ്റിസണ്‍ഗോ ക്ഷണിക്കുന്നു. അതിനായി ചുവടെയുള്ള ലിങ്കില്‍ കയറി നിവേദനത്തില്‍ ഒപ്പിടാനും സംഘടന അഭ്യര്‍ത്ഥിക്കുന്നു.

നിവേദനത്തില്‍ ഒപ്പിടാനുള്ള ലിങ്ക് ചുവടെ:

https://citizengo.org/en-au/fm/12711-UN--Reject-Abortion-and-Trans-Extremism-?utm_medium=shared&utm_campaign=typage&utm_source=wa&_ref=


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.